കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ കരിയര്‍ അവസാനിക്കാന്‍ പോകുന്നെന്നായിരുന്നു ചിലര്‍ പറഞ്ഞത് ; വെളിപ്പെടുത്തി ജനീലിയ

കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ കരിയര്‍ അവസാനിക്കാന്‍ പോകുന്നെന്നായിരുന്നു ചിലര്‍ പറഞ്ഞത് ; വെളിപ്പെടുത്തി ജനീലിയ
വിവാഹം കഴിഞ്ഞ നടിമാരില്‍ പലരും സിനിമയില്‍ നിന്ന് പിന്മാറുകയോ പ്രധാനമല്ലാത്ത വേഷങ്ങളിലേക്ക് മാറുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം രീതികള്‍ക്കൊക്കെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കല്ല്യാണം കഴിക്കുന്നതോടെ ഇനി അഭിനയ രംഗത്ത് ഉണ്ടാവുമോ എന്ന് നടിമാരോട് ചോദ്യങ്ങള്‍ എല്ലാപ്പോഴും ഉയരാറുള്ളതാണ്. ഇപ്പോഴിതാ തന്റെ കല്ല്യാണം തീരുമാനിച്ച ശേഷം നേരിട്ട ചില അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ജനീലിയ ഡിസൂസ.

കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ തന്നെ കുറിച്ച് ആളുകള്‍ പറഞ്ഞത് കരിയര്‍ അവസാനിക്കാന്‍ പോകുന്നെന്നായിരുന്നു എന്നാണ് താരം പറയുന്നത്.

'ഇത്തരം ചോദ്യങ്ങളെന്നും തന്നെ ബധിക്കാന്‍ അനുവദിച്ചില്ലെന്നും. കുടുംബത്തിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കണമെന്ന് വിവാഹത്തിന് മുമ്പ് തീരുമാനിച്ചതായിരുന്നെന്നും താരം പറയുന്നു. ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ പോസിറ്റീവായ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും ജനീലിയ പറഞ്ഞു.

വിവാഹത്തിന് മുമ്പ് വിശ്രമമില്ലാതെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. പലരും തന്നെ ഹിന്ദി സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. എന്നും ജനീലിയ പറഞ്ഞു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളര്‍ച്ചയെ സഹായിക്കുമെന്നും ജനീലിയ പറയുന്നു.

Other News in this category4malayalees Recommends