'പച്ചത്തെറി മുതല്‍ കാര്‍ട്ടൂണുകള്‍ വരെ പ്രചരിപ്പിക്കുന്ന പിതൃ ശൂന്യരായിട്ടുള്ള രാജ്യദ്രോഹികളായ കമ്മി സുടാപ്പികള്‍ക്ക് നന്ദി', ഞാന്‍ പ്രവൃത്തികൊണ്ട് പകരം വീട്ടുന്നവനാണ്: അലി അക്ബര്‍

'പച്ചത്തെറി മുതല്‍ കാര്‍ട്ടൂണുകള്‍ വരെ പ്രചരിപ്പിക്കുന്ന പിതൃ ശൂന്യരായിട്ടുള്ള രാജ്യദ്രോഹികളായ കമ്മി സുടാപ്പികള്‍ക്ക് നന്ദി', ഞാന്‍ പ്രവൃത്തികൊണ്ട് പകരം വീട്ടുന്നവനാണ്: അലി അക്ബര്‍

1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അലി അക്ബര്‍.


ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെല്ലാം ഈ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ശക്തിയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുകയാണ്.

അലിഅക്ബറിന് വേണ്ടി ലോകത്തിലെ ധര്‍മ്മ സ്‌നേഹികളെല്ലാം പ്രാര്‍ത്ഥിക്കുന്നു എന്നറിയാം, എല്ലാവര്‍ക്കും നന്ദി. ഒപ്പം നമ്മുടെ പ്രോജെക്ടിനു വേണ്ടി അഹോരാര്‍ത്ഥം പരിശ്രമിക്കുന്ന ഒരുപാട് പേരുണ്ട് അവര് സ്വന്തം പണവും, അധ്വാനവും സമര്‍പ്പിക്കുന്നു അങ്ങിനെ എനിക്ക് വേണ്ടി പാട്ട് ചെയ്യുന്നവരുണ്ട്,, ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നവരുണ്ട്, ക്യാമറ ചെയ്യാന്‍ തയ്യാറെടുക്കുന്നവരുണ്ട്, വീട് തരാന്‍ സന്നദ്ധദരായവരുണ്ട് തുടങ്ങി എത്രയോ പേര്‍…ഇന്ന് മലയാളത്തിലെ വലിയൊരു ആര്‍ട്ട് ഡയറക്ടര്‍ എന്റെ സേവനം എപ്പോള്‍ വേണമെങ്കിലും നല്‍കാമെന്ന് പറഞ്ഞു.. ഇവരോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല…. അതുപോലെ തന്റെ കഴിവിന്റെ പരമാവധി ഒരു രൂപമുതല്‍ ലക്ഷങ്ങള്‍ വരെ എന്റെ അക്കൗണ്ടില്‍ സംശയലേശമന്യേ നിക്ഷേപിച്ചവര്‍ വേറെ…..

നിരന്തരമായി ഈ പ്രോജെക്ടിനെ ഇല്ലായ്മ ചെയ്യാനും വേണ്ടി നിരന്തരം സോഷ്യല്‍ മീഡിയയയിലൂടെ പച്ചത്തെറി മുതല്‍ കാര്‍ട്ടൂണുകള്‍ വരെ പ്രചരിപ്പിക്കുന്ന പിതൃ ശൂന്യരായിട്ടുള്ള രാജ്യദ്രോഹികളായ കമ്മി സുടാപ്പികള്‍ക്കും നന്ദി പറയാതെ വയ്യ കാരണം അവരാണ് ഈ ഉദ്യമത്തെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചത്, ഒപ്പം കുറേ സുടാപ്പി മാധ്യമങ്ങളും അവരൊക്കെ കുറേ മാസങ്ങളായി എന്റെ മൂട്ടില്‍ ഉണ്ടായിരുന്നു അവര്‍ക്കും നന്ദി… ഇവരാണ് നമ്മുടെ പ്രചാരകര്‍… ഇവരാണ് ധര്‍മ്മത്തേക്കുറിച്ച് ചിന്തിപ്പിച്ചത്. . നമ്മുടെ ഫണ്ട് ഒരു കോടിയിലേക്കെത്തുമ്പോള്‍ അതിന് വലിയ മഹത്വമുണ്ട് കാരണം അതില്‍ ബഹു ഭൂരിപക്ഷവും വിയര്‍പ്പിന്റെ വിലയാണ്… അലി അക്ബര്‍ എന്ന നാമത്തിന്റെ വിശ്വാസ്യതയാണ്…

അതിന് ഓരോരുത്തര്‍ക്ക് മുന്‍പിലും പാദ നമസ്‌കാരം ചെയ്യുന്നു…

1921 മാത്രമായിരിക്കില്ല മമധര്‍മ്മയില്‍ നിന്നും പുറത്തു വരുന്നത്… അതിന് തക്കതായ രീതിയില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് തന്നെ പണിതുയര്‍ത്തുന്നു, ഇപ്പോള്‍ ചെറുതായി തോന്നാം പക്ഷേ നാളെ മമധര്‍മ്മ ഇവിടെ ഉണ്ടാവും… അഭിമാനത്തോടെ നിങ്ങള്‍ക്ക് പറയാന്‍ കഴിയും ഞാന്‍ കൊടുത്തത് പാഴായിട്ടില്ല എന്ന്…. ആ കരുതലോടെയാണ് ഞാന്‍ നീങ്ങുന്നത്… നിങ്ങള്‍ അയച്ച തുകയുടെ റെസീപ്റ്റ് സൂക്ഷിച്ചു വയ്ക്കണം അത് നാളെ അഭിമാന പൂര്‍വ്വം ഉയര്‍ത്തിക്കാട്ടാനാവുന്നതാവും… ഒരു കോടിയും കടന്നു മുന്‍പോട്ടു പോവും അത് ഒന്നാം ദിവസം ഞാന്‍ പറഞ്ഞ 3 കോടിയിലെത്തും… എന്റെ ആത്മവിശ്വാസം ഓരോ ദിവസവും കൂടുന്നേയുള്ളു…


ഓല വില്‍ക്കാനുണ്ട് എന്ന് പറഞ്ഞ് എന്റെ ഫോണ്‍ നമ്പര്‍ സഹിതം post ചെയ്ത എല്ലാ സുടാപ്പികളുടെയും സ്‌ക്രീന്‍ ഷോട്ട് സൂക്ഷിച്ചു വച്ചിട്ടുണ്ട്.. സമയമാവുമ്പോള്‍ നമുക്കതൊക്കെ ഉപയോഗിക്കാം… ഞാന്‍ പ്രവൃത്തികൊണ്ട് പകരം വീട്ടുന്നവനാണ്… ഇതുവരെ തോറ്റിട്ടില്ല ഇനി തോല്‍ക്കുകയുമില്ല… ആരോഗ്യത്തിനായ് പ്രാര്‍ത്ഥിക്കുക…

തരുന്ന ഓരോ ആശംസകള്‍ക്കും

സ്‌നേഹപ്പൂര്‍വ്വം നന്ദി…

സുടാപ്പി കമ്മികള്‍ എതിര്‍പ്പ് തുടരുക നിങ്ങളാണ് എന്റെ ഊര്‍ജ്ജം…

ഭാരത് മാതാ കീ ജയ്…

സ്വന്തം അലി അക്ബര്‍…

Other News in this category4malayalees Recommends