വോട്ടുതേടി സുരേഷ് ഗോപി മുന്നില്‍; ഈ തൊട്ടത് എല്ലാവര്‍ക്കുമായി വീതിച്ചു കൊടുക്കണം ; തൊഴിലുറപ്പു തൊഴിലാളികളുമായി സ്‌നേഹം പങ്കിട്ട് താരം

വോട്ടുതേടി സുരേഷ് ഗോപി മുന്നില്‍; ഈ തൊട്ടത് എല്ലാവര്‍ക്കുമായി വീതിച്ചു കൊടുക്കണം ; തൊഴിലുറപ്പു തൊഴിലാളികളുമായി സ്‌നേഹം പങ്കിട്ട് താരം
തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് തേടി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വെയിലില്‍ നിന്ന് പണിയെടുക്കുന്നതിനിടെയാണ് സൂപ്പര്‍താരം എത്തിയത്. എങ്കിലും അദ്ദേഹം വെയില്‍ കൊള്ളുന്നതിലായി എല്ലാവര്‍ക്കും സങ്കടം. 'വെയിലില്‍ നിന്നു മാറി നില്‍ക്കു സാറെ' എന്നഭ്യര്‍ത്ഥനയോടെ തൊഴിലാളികള്‍ സമീപിച്ചപ്പോള്‍, 'ഈ വെയില്‍ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലില്‍ വൈറ്റമിന്‍ ഡി ഉണ്ട്. നിങ്ങള്‍ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്' എന്നായിരുന്നു താരത്തിന്റെ ഉപദേശം.

താരത്തെ കണ്ടതോടെ സകലതും മറന്ന ആരാധകരായ തൊഴിലാളികള്‍ കണ്ണടയെടുക്കാനും അഭ്യര്‍ത്ഥിച്ചു. 'കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ' എന്ന ആവശ്യം പരിഗണിച്ച് കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് കാലമല്ലേ മാസ്‌ക് മാറ്റാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ച് കൂടെ വന്ന ഗോപന്‍ ചെന്നിത്തലയ്ക്കായി താരം വോട്ടും അഭ്യര്‍ത്ഥിച്ചു. അതിനിടയില്‍ തൊടാന്‍ ശ്രമിച്ചവരെ അദ്ദേഹം സ്‌നേഹത്തോടെ തന്നെ വിലക്കിയെങ്കിലും ഒരാള്‍ എത്തി വലിഞ്ഞ് അദ്ദേഹത്തെ ഒന്നു തൊട്ടു. ഇതോടെ, 'ഈ തൊട്ടത് എല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തേക്കണം' എന്ന് രസകരമായി തന്നെ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി.

അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തില്‍ നന്നായി വളര്‍ന്നു നില്‍ക്കുന്ന നാടന്‍ ചീര കണ്ടതോടെ തനിക്ക് ഇത് വേണമെന്നും താരം അറിയിച്ചു. തനിക്ക് ഇത് എത്തിച്ചു നല്‍കണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി സന്തോഷത്തോടെ മടങ്ങിയത്.Other News in this category4malayalees Recommends