പിതാവുമായുളള ഭിന്നത; ഇനി തന്റെ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിജയ്ക്ക് സ്വന്തം യൂട്യൂബ് ചാനല്‍ , അച്ഛന് വിമര്‍ശിച്ച ആള് തന്നെ അമരക്കാരനാക്കി !
രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛന് എസ് എ ചന്ദ്രശേഖറുമായി ഭിന്നതയുണ്ടായതിന് പിന്നാലെ നടന് വിജയ് ആരാധക സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ ഒരുങ്ങുന്നു.
വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നടന്റെ അറിയിപ്പുകളും ആരാധകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇനി മുതല്‍ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എന്‍. ആനന്ദ് അറിയിച്ചു
യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എന്‍. ആനന്ദ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തി. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുമ്പ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു.