യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റമനുസരിച്ച് ജനുവരി ഒന്നിന് ശേഷം യുകെയില്‍ ജോലി ചെയ്യേണ്ടവര്‍ വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കണം; സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് ജോബ് ഓഫറും 25,600 പൗണ്ട് ശമ്പളവും നിര്‍ബന്ധം

യുകെയില്‍  പുതിയ ഇമിഗ്രേഷന്‍ സിസ്റ്റമനുസരിച്ച് ജനുവരി ഒന്നിന് ശേഷം യുകെയില്‍ ജോലി ചെയ്യേണ്ടവര്‍ വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കണം; സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് ജോബ് ഓഫറും 25,600 പൗണ്ട് ശമ്പളവും നിര്‍ബന്ധം

യുകെയില്‍ ബ്രെക്‌സിറ്റിന് ശേഷം നടപ്പിലാക്കുന്ന പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ലളിതവും അയവുള്ളതുമായിരിക്കുമെന്ന് ഉറപ്പേകി മിനിസ്റ്റര്‍മാര്‍ രംഗത്തെത്തി. ബ്രെക്‌സിറ്റിന് ശേഷം രാജ്യത്ത് നടപ്പിലാക്കുന്ന പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മിനിസ്റ്റര്‍മാര്‍ ഈ ഉറപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജനുവരി ഒന്നിന് ശേഷം യുകെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശികളും ചൊവ്വാഴ്ച മുതല്‍ വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കണമെന്ന് പുതിയ സംവിധാനത്തിന്റെ ഭാഗമായി നിയമം നിലവില്‍ വന്നിട്ടുണ്ട്.


ഈ നിയമം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാധകമായിരിക്കും. ഇത് പ്രകാരം യുകെയിലെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കായി ശ്രമിക്കുന്നവര്‍ക്ക് ജോബ് ഓഫര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഇംഗ്ലീഷില്‍ നല്ല അറിവും ചുരുങ്ങിയത് 25,600 പൗണ്ട് ശമ്പളം നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.കഴിവുറ്റവര്‍ക്ക് യുകെയിലേക്ക് കടന്ന് വരാന്‍ അവസരമൊരുക്കുന്നതായിരിക്കും പുതിയ ഇമിഗ്രേഷന്‍ സിസ്റ്റമെന്ന ഉറപ്പ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നല്‍കുന്നുണ്ട്. എന്‍എച്ച്എസിലേക്ക് വരുന്ന വിദേശ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും യാതൊരു വിധത്തിലുളള ബുദ്ധിമുട്ടുകളും പുതിയ രീതി ഉണ്ടാക്കില്ലെന്നും പട്ടേല്‍ ഉറപ്പേകുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയിലേക്കുള്ള ഫ്രീ മൂവ്‌മെന്റിന് ബ്രെക്‌സിറ്റിന്റെ ഭാഗമായി ഡിസംബര്‍ 31ന് അന്ത്യം കുറിക്കാന്‍ പോവുകയാണ്. കഴിഞ്ഞ ജനുവരി 31ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള 11 മാസക്കാലം ട്രാന്‍സിഷന്‍ പിരിയഡിന്റെ ഭാഗമായി യൂണിയന്‍ നിയമങ്ങള്‍ തന്നെ പിന്തുടര്‍ന്ന് വരുകയായിരുന്നു. ഇരു ഭാഗവും ബ്രെക്‌സിറ്റിന്റെ ഭാഗമായുള്ള വ്യാപാരക്കരാറിലെത്തുന്നതിനുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് ഇക്കാലത്തിനിടെ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഒരു കരാറിലെത്താമെന്ന പ്രതീക്ഷയില്‍ ഈ അവസാന നിമിഷത്തിലെത്തിയിട്ടുമില്ല.

നിലവില്‍ അവസാന വട്ട ചര്‍ച്ചകള്‍ ലണ്ടനില്‍ തുടരുന്നതിനിടെ ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനായി യുകെ തയ്യാറെടുത്ത് കൊണ്ടിരിക്കുകയുമാണ്.ബ്രെക്‌സിറ്റിനെ തുടര്‍ന്ന് പുതിയൊരു ബോര്‍ഡര്‍ ഓപ്പറേഷന്‍ സെന്റര്‍ നടപ്പിലാക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് ഗവണ്മെന്റ് പറയുന്നത്. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് തുറമുഖങ്ങളിലേക്കെത്തുന്ന സാധനങ്ങളെയും വ്യക്തികളെയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നതായിരിക്കും.

ഇത്തരത്തിലുള്ള നിരീക്ഷണം കുറ്റമറ്റതാക്കാനായി ആധുനിക സോഫ്റ്റ് വെയര്‍ സംവിധാനങ്ങളാണ് സ്വീകരിക്കുന്നത്. ജനുവരി ഒന്നിന് ശേഷം യൂണിയനില്‍ നിന്നും തിരിച്ചുമുള്ള വിനിമയങ്ങളിലെ കാലതാമസം പരമാവധി ചുരുക്കാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പഴുതടച്ച നിരീക്ഷണ സംവിധാനമാണ് 24 മണിക്കൂറും ഇതിലൂടെ ഉറപ്പ് വരുത്തുകയെന്നാണ് കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കല്‍ ഗോവ് പറയുന്നത്.

Other News in this category4malayalees Recommends