വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണം ; പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍

വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണം ;  പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍
വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളും 'ലവ് ജിഹാദ്' പരിശോധിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവന്ന പശ്ചാത്തലത്തില്‍, 'ഞങ്ങളുടെ സഹോദരിമാരെ ശാക്തീകരിക്കുക' എന്നതാണ് ലക്ഷ്യമെന്ന് അസം സര്‍ക്കാര്‍ പറയുന്നു. അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണ് ഭരണകക്ഷിയായ ബിജെപിയുടെ നീക്കം. തന്റെ സര്‍ക്കാരിന്റെ നിയമം ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങള്‍ പോലെയല്ല, പക്ഷേ സമാനതകളുണ്ടെന്ന് സംസ്ഥാന മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ലൗ ജിഹാദിനെതിരെ ഒരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം.

ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമപ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം.

ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഈ നിയമത്തിലുമുണ്ടാകും', ശര്‍മ്മ പറയുന്നു.

Other News in this category4malayalees Recommends