യുകെയില്‍ കോവിഡ് ബാധിച്ചവരുടെ ശ്വാസകോശത്തിന് ദീര്‍ഘകാലം പ്രശ്‌നങ്ങളുണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന പഠനഫലം; കോവിഡ് ഗുരുതരമാകാത്തവര്‍ക്ക് പോലും മൂന്ന് മാസം വരെ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുകള്‍ സംഭവിക്കുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍

യുകെയില്‍ കോവിഡ് ബാധിച്ചവരുടെ ശ്വാസകോശത്തിന് ദീര്‍ഘകാലം പ്രശ്‌നങ്ങളുണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന പഠനഫലം; കോവിഡ് ഗുരുതരമാകാത്തവര്‍ക്ക് പോലും മൂന്ന് മാസം വരെ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുകള്‍ സംഭവിക്കുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍
യുകെയില്‍ കോവിഡ് ബാധിച്ചവരുടെ ശ്വാസകോശത്തിന് ദീര്‍ഘകാലം പ്രശ്‌നങ്ങളുണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന പഠനഫലവുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി രംഗത്തെത്തി. പത്ത് രോഗികള പുതിയ സ്‌കാനിംഗ് ടെക്‌നിക്ക് ഉപയോഗിച്ച് ടെസ്റ്റ് നടത്തിയാണ് ഓക്‌സ്‌ഫോര്‍ഡ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പരമ്പരാഗത സ്‌കാനിംഗുകളിലൂടെ ഈ പ്രശ്‌നം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നിരിക്കെ പുതിയ കണ്ടെത്തല്‍ കോവിഡിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.

എംആര്‍ഐ സ്‌കാനുകള്‍ക്കിടെ ക്‌സെനോന്‍ എന്നറിയപ്പെടുന്ന ഗ്യാസുപയോഗിച്ചാണ് പുതിയ രീതിയിലുള്ള സ്‌കാനിംഗ് നടത്തിയിരിക്കുന്നത്. പുതിയ രീതിയിലൂടെ ശ്വാസകോശത്തിന് കോവിഡിനാലുണ്ടായ തകരാറുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ രീതിയിലൂടെ ശ്വാസകോശത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാകുന്നതിലൂടെയാണിത് സാധ്യമാകുന്നത്. കോവിഡ് രോഗികളില്‍ ശ്വാസകോശത്തിനുണ്ടാകുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പുതിയ ടെസ്റ്റിലൂടെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചുവെന്നാണ് ലംഗ് എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നത്.

പുതിയ സ്‌കാനിംഗിനായി മാഗ്നറ്റിക് റെസോനന്‍സ് ഇമേജിംഗ് (എംആര്‍ഐ) സ്‌കാനിനിടെ രോഗികളെ കൊണ്ട് ക്‌സെനോന്‍ വാതകം ശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. 19നും 69നും ഇടയില്‍ പ്രായമുള്ള പത്ത് രോഗികളെയാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ഫെര്‍ഗുസ് ഗ്ലീസന്‍ ഈ സ്‌കാനിംഗിന് വിധേയരാക്കിയിരിക്കുന്നത്. ഇവരില്‍ എട്ട് പേര്‍ക്ക് കോവിഡ് ബാധിച്ച് മൂന്ന് മാസം വരെ ശ്വാസം കഴിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതിയായ ക്ഷീണമനുഭവപ്പെടുന്നുണ്ടെന്നും ഇത് കോവിഡ് കാരണം ശ്വാസകോശത്തിനുണ്ടായ കടുത്ത തകരാറ് മൂലമാണെന്നും പുതിയ ടെസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ അല്ലെങ്കില്‍ വെന്റിലേഷനിലാക്കാത്തവര്‍ക്ക് പോലും ഇത്തരത്തില്‍ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നാണ് പുതിയ പഠനത്തിലൂട സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരെ പരമ്പരാഗ സ്‌കാനിംഗുകള്‍ക്ക് വിധേയമാക്കിയപ്പോള്‍ തിരിച്ചറിയപ്പെടാതെ പോയ പല ദീര്‍ഘകാല പ്രശ്‌നങ്ങളും പുതിയ ക്‌സെനോന്‍ സ്‌കാനിംഗിലൂടെ തിരിച്ചറിയാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശത്തിനുണ്ടായ തകരാറ് മൂലം രക്തത്തിലേക്ക് വേണ്ടത്ര വായു എത്താത്ത ഇടങ്ങളെ പ്രത്യേകം തിരിച്ചറിയാനും പുതിയ സ്‌കാനിംഗിലൂടെ സാധിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends