ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍

ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍
ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബര്‍ മാസത്തെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങളില്ലാതെയാണ് ഡിസംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡീസലിന് മാത്രം അഞ്ച് ദിര്‍ഹം വില കൂടും. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരും.

നവംബറില്‍ ഒരു റിയാല്‍ 10 ദിര്‍ഹമായിരുന്നു ഡീസല്‍ ലിറ്ററിന്റെ നിരക്കെങ്കില്‍ ഡിസംബര്‍ മാസം ഒരു റിയാല്‍ 15 ദിര്‍ഹമാണ് വില. പ്രീമിയം ഗ്രേഡ് പെട്രോള്‍ ഒരു റിയാല്‍ ഇരുപത് ദിര്‍ഹമിലും സൂപ്പര്‍ പെട്രോള്‍ ഒരു റിയാല്‍ ഇരുപത്തിയഞ്ച് ദിര്‍ഹമിലും തുടരും. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ എല്ലാ ഇനങ്ങള്‍ക്കും അ!ഞ്ച് ദിര്‍ഹം വീതം ഖത്തര്‍ പെട്രോളിയം കുറച്ചിരുന്നു.

Other News in this category



4malayalees Recommends