കല്ല്യാണവീടുകളില്‍ എച്ചില് പെറുക്കാന്‍ പോകുമായിരുന്നു ; എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു',വിവേചനം നേരിട്ടതിനെ കുറിച്ച് ആര് എല്‍വി രാമകൃഷ്ണന്
ചേട്ടന് പറഞ്ഞിട്ടുള്ളതിലും ദുഷ്കരമായ അനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. കല്ല്യാണവീടുകളില്‍ എച്ചില് പെറുക്കാന്‍ പോകുമായിരുന്നുവെന്നും ഭക്ഷണം കഴിച്ചതിനുശേഷം ഇലയില്‍ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന് പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആര്‍എല്‍വിയുടെ പ്രതികരണം.
'അയല്പക്കത്തെ സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമെന്നും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു', രാമകൃഷ്ണന് പറഞ്ഞു.
കോളജില്‍ പഠിക്കുന്ന സമയത്തും അയിത്തം നേരിട്ടിട്ടുണ്ടെന്നും രാമകൃഷ്ണന് വ്യക്തമാക്കി. പല മോഹിനിയാട്ടം ക്ലാസുകളില്‍ നിന്നും ശില്പശാലകളില് നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ടെന്നും ആര്‍എല്‍വി വ്യക്തമാക്കി.
വിവേചനങ്ങള്‍ നേരിട്ട സമയത്ത് തന്റെയൊപ്പം ചേട്ടന് ഉണ്ടായിരുന്നു. ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ദൈവം കലാവാസന തന്നതെന്ന് പോലും തോന്നിയിട്ടുണ്ട്. അതില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോഴും ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമായിരുന്നുവെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.