റിച്ച ഛദ്ദയുടെ ഷക്കീല ക്രിസ്മസിന് തീയേറ്ററില്‍ റിലീസിനൊരുങ്ങുന്നു

റിച്ച ഛദ്ദയുടെ ഷക്കീല ക്രിസ്മസിന് തീയേറ്ററില്‍ റിലീസിനൊരുങ്ങുന്നു
നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു, ബോളിവുഡ് സൂപ്പര്‍ താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.

ഈ വരുന്ന ക്രിസ്തുമസിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ കിടിലന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്.

ഈ വര്‍ഷം ക്രിസ്മസ് ചൂടേറിയതാകുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചുവന്ന സാരിയുടുത്ത് , കയ്യിലൊരു തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററിലുള്ളത്.Other News in this category4malayalees Recommends