കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷകര്‍; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും

കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷകര്‍; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും
കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപാധികളൊന്നും ഇല്ലാതെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചതെന്നും അതിനാന്‍ പോകാന്‍ തയാറാണെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

മുപ്പത്തഞ്ചോളം സംഘടനകളെ മാത്രമാണ് കേന്ദ്രം യോഗത്തിന് വിളിച്ചത്.

യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെടുമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മൂന്നിനാകും ചര്‍ച്ച നടക്കുക. പുതിയ കാര്‍ഷിക നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് വിവരം.


Other News in this category4malayalees Recommends