പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും ; സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളി ; വീണ്ടും നാണം കെട്ട് സര്‍ക്കാര്‍

പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും  ; സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളി ; വീണ്ടും നാണം കെട്ട് സര്‍ക്കാര്‍
പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നു. സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിക്കുകയുണ്ടായി. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സി ബി ഐ ആവശ്യം ഉന്നയിച്ചു.

കോടതി വിധി ആശ്വാസമാണെന്നും സര്‍ക്കാരിന് തിരിച്ചടി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം പ്രതികരിക്കുകയുണ്ടായി.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Other News in this category4malayalees Recommends