വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം ; കൊല്ലത്ത് അമ്മാവനെ മരുമകന്‍ കൊലപ്പെടുത്തി

വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം ; കൊല്ലത്ത് അമ്മാവനെ മരുമകന്‍ കൊലപ്പെടുത്തി
കൊട്ടാരക്കരയില്‍ അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തില്‍ ശിവകുമാര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തില്‍ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. നിധിന്‍ ഫോണില്‍ ഉപയോഗിച്ച വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നേരത്തെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഇതാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് ഇലയം മതിലില്‍ മുക്കില്‍ നിധീഷും മദ്യപിച്ചെത്തിയ ശിവകുമാറും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് ഇരുവരെയും വീടുകളിലേക്ക് മടക്കി അയച്ചു.

പൊലീസ് എത്തുമ്പോള്‍ മര്‍ദനമേറ്റ ശിവകുമാര്‍ അബോധാവസ്ഥയിലായിരുന്നു. പൊലീസ് ജീപ്പില്‍ ശിവകുമാറിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.


Other News in this category4malayalees Recommends