ഓസ്‌ട്രേലിയയില്‍ പുതിയ എമര്‍ജന്‍സി വാണിംഗ് സിസ്റ്റം നിലവില്‍ വന്നു;ബുഷ് ഫയര്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍, കാറ്റുകള്‍, ഉഷ്ണ തരംഗം എന്നീ ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന സിസ്റ്റം; ദുരന്തങ്ങളോട് പ്രതികരിക്കാന്‍ ഉചിതമായ നിര്‍ദേശവും

ഓസ്‌ട്രേലിയയില്‍ പുതിയ എമര്‍ജന്‍സി വാണിംഗ് സിസ്റ്റം നിലവില്‍ വന്നു;ബുഷ് ഫയര്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍, കാറ്റുകള്‍, ഉഷ്ണ തരംഗം എന്നീ ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന സിസ്റ്റം; ദുരന്തങ്ങളോട് പ്രതികരിക്കാന്‍ ഉചിതമായ നിര്‍ദേശവും
ഓസ്‌ട്രേലിയയില്‍ പുതിയ എമര്‍ജന്‍സി വാണിംഗ് സിസ്റ്റം നിലവില്‍ വന്നു. ബുഷ് ഫയര്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍ തുടങ്ങിയ ദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പുകളേകുന്നതിനാണിത് പ്രയോജനപ്പെടുന്നത്. ഇന്നലെ മുതല്‍ നിലവില്‍ വന്നിരിക്കുന്ന വാണിംഗ് സിസ്റ്റത്തിലൂടെ ദുരന്തങ്ങളോട് എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന ഉപദേശം ജനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാജ്യത്തെ സ്റ്റേറ്റുകളിലും ടെറിട്ടെറികളിലും പ്രാബല്യത്തിലുള്ളതും ഇത്തരം ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പേകുന്നതിനുള്ളതുമായ ത്രീ അലേര്‍ട്ട് ലെവല്‍സിനൊപ്പമായിരിക്കും പുതിയ വാണിംഗ് സിസ്റ്റവും പ്രവര്‍ത്തിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അഥോറിറ്റീസ് കൗണ്‍സിലിലെ ഒരു ഗ്രൂപ്പാണ് പുതിയ വാണിംഗ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാണിംഗ് സിസ്റ്റത്തിലൂടെ ജനത്തിന് ദുരന്തത്തെക്കുറിച്ച് പെട്ടെന്ന് തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും അതിനോട് ഉചിതമായ വിധത്തില്‍ പ്രതികരിക്കാനാവുമെന്നുമാണ് പ്രസ്തുത ഗ്രൂപ്പിന്റെ ചെയര്‍മാനായ അന്തോണി ക്ലാര്‍ക്ക് പറയുന്നത്. സ്റ്റേറ്റുകള്‍ നല്‍കുന്ന ബുഷ് ഫയര്‍ മുന്നറിയിപ്പുകളും ദേശീയ തലത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകളും ജനത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ഈ വര്‍ഷം ആദ്യം ബുഷ് ഫയര്‍ റോയല്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.

പുതിയ വാണിംഗിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന മൂന്ന് പുതിയ ഐക്കണുകള്‍ ഓരോ അലേര്‍ട്ട് ലെവലുകളെ പ്രതിനിധീകരിക്കുന്നു. അഡൈ്വസ്, വാച്ച് ആന്‍ഡ് ആക്ട്, എമര്‍ജന്‍സി വാണിംഗ് എന്നിവയാണിവ. ഈ മൂന്ന് ടേമുകളും നേരത്തെ തന്നെ ദേശീയ തലത്തില്‍ ബുഷ് ഫയര്‍ മുന്നറിയിപ്പുകള്‍ക്കായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ പുതിയ വാണിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ഇവ ഇനി മുതല്‍ കാറ്റുകള്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍, ഉഷ്ണ തരംഗം എന്നീ ദുരന്തങ്ങളുടെ മുന്നറിയിപ്പിനായും പ്രയോജനപ്പെടുത്തും.

Other News in this category



4malayalees Recommends