യുഎസില്‍ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും; വാക്‌സിന് അപ്രൂവല്‍ ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാക്‌സിനേഷന്‍ പ്രോഗ്രാം തലവന്‍; 2020 അവസാനത്തോടെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയരാക്കും

യുഎസില്‍ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും;  വാക്‌സിന് അപ്രൂവല്‍ ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാക്‌സിനേഷന്‍ പ്രോഗ്രാം തലവന്‍;  2020 അവസാനത്തോടെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയരാക്കും
യുഎസുകാരെ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കാന്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന യുഎസ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തി. രാജ്യത്തെ പ്രതിദിന കോവിഡ് മരണം ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തിയ വേളയിലാണ് നിര്‍ണായക പ്രഖ്യാപനവുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയമാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

2021 മധ്യത്തോടെ മിക്ക അമേരിക്കക്കാര്‍ക്കും ഏറ്റവും ഫലപ്രദമായ കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് പ്രോഗ്രാമിന്റെ ചീഫ് അഡൈ്വസര്‍ പറയുന്നത്. വാക്‌സിന് അപ്രൂവല്‍ ലഭിച്ച് 48 മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാരംഭിക്കുമെന്നാണ് യുഎസിലെ വാക്‌സിനേഷന്‍ പ്രോഗ്രാമിന് മേല്‍നോട്ടം നല്‍കുന്ന മുന്‍ ഗ്ലാസ്‌കോസ്മിത്ത്‌ലൈന്‍ എക്‌സിക്യൂട്ടീവായ മോന്‍സെഫ് സ്ലൗയി പറയുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റ് ന്യൂസ് പേപ്പര്‍ സംഘടിപ്പിച്ച ഒരു ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാജ്യത്ത് 2295കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച വേളയിലാണ് സ്ലൗയി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ കോവിഡ് മരണങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് ലോസ് ഏയ്ജല്‍സ് കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടറായ ബാര്‍ബറ ഫെറെര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ദിനം പ്രതിയുള്ള പുതിയ കേസുകള്‍ ഒരു ലക്ഷത്തിന് മേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയുമാണ്. വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത് വരെയെങ്കിലും അമേരിക്കക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന കടുത്ത മുന്നറിയിപ്പുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

Other News in this category



4malayalees Recommends