യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 റെക്കോര്‍ഡ് കോവിഡ് മരണങ്ങളും ;രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയിലാക്കിയ റെക്കോര്‍ഡും; മൊത്തം മരണം 2,73,799 ഉം ഇതുവരെ രോഗം ബാധിച്ചവര്‍ 13.9 മില്യണും

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 റെക്കോര്‍ഡ് കോവിഡ് മരണങ്ങളും ;രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയിലാക്കിയ റെക്കോര്‍ഡും;  മൊത്തം മരണം 2,73,799 ഉം ഇതുവരെ രോഗം ബാധിച്ചവര്‍ 13.9 മില്യണും
യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 15നുണ്ടായ 2603 കോവിഡ് മരണങ്ങളെന്ന റെക്കോര്‍ഡാണ് ഇതിലൂടെ മറി കടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ 20 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മൊത്തത്തില്‍ 2,73,799 യുഎസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണം 13.9 മില്യണായാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഒരു ലക്ഷത്തോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റെക്കോര്‍ഡാണ് നിലവില്‍ തിരുത്തിക്കുറിച്ചിരിക്കുന്നതെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് എടുത്ത് കാട്ടുന്നത്. കഴിഞ്ഞ മാസത്തിലുടനീളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ പത്തിന് ശേഷം ഇക്കാര്യത്തില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ രാജ്യത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്ത് കോവിഡിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധികളാണ്ടാവുകയെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. അതായത് വരും മാസങ്ങളിലും കോവിഡ് രോഗികളും മരണവുമേറുമെന്നാണ് അവര്‍ പ്രവചിക്കുന്നത്.

Other News in this category



4malayalees Recommends