അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാര്‍ അറസ്റ്റില്‍ ; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാര്‍ അറസ്റ്റില്‍ ; കുഞ്ഞ് ഗുരുതരാവസ്ഥയില്‍
അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാര്‍ അറസ്റ്റില്‍. യുപിയിലെ ജലൗണ്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

വീട്ടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന കൗമാരക്കാരാണ് പ്രതികള്‍.

സംഭവത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. എന്നാല്‍ അക്രമത്തിന് പിന്നില്‍ രണ്ട് പേരെയുണ്ടായിരുന്നുള്ളുവെന്നാണ് പൊലീസ് നിഗമനം

പീഡനവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ഝാന്‍സി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends