ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യ നിഷേധത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ;ചൈനയിലും പാക്കിസ്ഥാനിലുമുള്ളത് പോലെ ഇന്ത്യയിലും ഈ പ്രശ്‌നം രൂക്ഷമെന്ന് യുഎസ്; യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇതിന് ഗൗരവം നല്‍കിയില്ലെന്ന് യുഎസ് അംബാസിഡര്‍

ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യ നിഷേധത്തില്‍  ആശങ്ക രേഖപ്പെടുത്തി യുഎസ് ;ചൈനയിലും പാക്കിസ്ഥാനിലുമുള്ളത് പോലെ ഇന്ത്യയിലും ഈ പ്രശ്‌നം രൂക്ഷമെന്ന് യുഎസ്; യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇതിന്  ഗൗരവം നല്‍കിയില്ലെന്ന് യുഎസ് അംബാസിഡര്‍
ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യ നിഷേധത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎസ് രംഗത്തെത്തി. ഇന്ത്യാ ഗവണ്‍മെന്റുമായി നടത്തിയ സ്വകാര്യ ചര്‍ച്ചകളിലാണ് യുഎസ് ഭരണകൂടം ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ഇനിയും ഉയര്‍ത്തിക്കാട്ടുമെന്നും യുഎസ് പറയുന്നു. മതപരമായ കാര്യങ്ങളില്‍ ചൈനയിലും പാക്കിസ്ഥാനിലും സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തിന് നല്‍കുന്ന ഗൗരവം ഇന്ത്യയുടെ കാര്യത്തില്‍ സ്ഥാനമൊഴിയുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നല്‍കിയില്ലെന്നും യുഎസ് അംബാസിഡര്‍ സാം ബ്രൗണ്‍ബാക്ക് എടുത്ത് കാട്ടുന്നു.

യുഎസ്, ചൈന, ഇന്ത്യ തുടങ്ങിയ എട്ട് രാജ്യങ്ങളില്‍ നടന്ന് വരുന്ന മതപരമായ സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിനിടെയാണ് ചൊവ്വാഴ്ച ബ്രൗണ്‍ബാക്ക് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും മതപരമായ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബ്രൗണ്‍ബാക്ക് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

അതായത് പാക്കിസ്ഥാന്‍, ചൈന പോലുള്ള രാജ്യങ്ങളിലേതിന് സമാനമായി ഇന്ത്യയിലും ഈ പ്രശ്‌നം ഗുരുതരമാണെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മതപരമായ സ്വാതന്ത്യ നിഷേധത്തിനെതിരെ പ്രസ്തുത കമ്മീഷന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ത്തിയിരുന്നുവെങ്കിലും പോംപിയോ ഇതിന് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നും തുടര്‍ നടപടികളും നിലപാടുകളും സ്വീകരിച്ചില്ലെന്നുമാണ് യുഎസ് അംബാസിഡര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ഇത് സംബന്ധിച്ച അവസ്ഥ യുഎസ് സസൂക്ഷ്മം നിരീക്ഷിച്ച് വരുകയാണെന്നും ബ്രൗണ്‍ബാക്ക് പറയുന്നു.

Other News in this category



4malayalees Recommends