ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) നിര്യാതനായി

ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81)  നിര്യാതനായി
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) ഡിസംബര്‍ 11 നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയന്‍ ബിരുദമെടുത്ത അദ്ദേഹം 1975ല്‍ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്‌ഷോര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ 2005 ല്‍ വിരമിക്കും വരെ സേവനമനുഷ്ഠിച്ചു. ഷിക്കാഗോ മാര്‍ തോമാശ്ലീഹ കത്തീഡ്രലില്‍ സജീവാംഗമായിരുന്ന അദ്ദേഹം സീനിയര്‍ ഫോറം പ്രസിഡന്റായിരുന്നു.


ഭാര്യ റോസ് കോശി കൂരാച്ചുണ്ട് പുത്തുര്‍ കുടുംബാംഗമാണ്. മക്കള്‍: മിനി (ബോബ്) മോള്‍, സിനി (ഡേവിഡ്) ഹണ്ട്, ജെനി (റയന്‍) ഗഡ്ക്കന്‍.

കൊച്ചുമക്കള്‍: മാത്യു, എമിലി, നേഥന്‍, ആന്‍ഡ്രു.


പൊതുദര്‍ശനം: ഡിസം 14 തിങ്കള്‍: വൈകിട്ട് 5 മുതല്‍ 9 വരെ, മാര്‍ തോമ്മാ ശ്ലീഹ കത്തീഡ്രല്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുയ്ഡ്, ഇല്ലിനോയി


സംസ്‌കാര ശുശ്രുഷ ഡിസം 15 ചൊവ്വ രാവിലെ 10:30 മാര്‍ തോമ്മാ ശ്ലീഹ കത്തീഡ്രല്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുയ്ഡ്, ഇല്ലിനോയി


തുടര്‍ന്ന് സംസ്‌കാരം മേരീഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍വോക്കി അവന്യു, നൈല്‌സ്, ഇല്ലിനോയിOther News in this category4malayalees Recommends