നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ ഫുഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ ഫുഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി

അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ (നന്മ) 'തണല്‍ 2020' എന്ന പേരില്‍ നടത്തിയ ഫുഡ് ഡൊണേഷന്‍ ഡ്രൈവ് ഇവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തില്‍ വളരെ വിജയകരമായി നടത്തപ്പെട്ടു. സമാഹരിച്ച ആഹാരസാധനങ്ങള്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച്, ബെന്റോണ്‍വില്‍ ഇസ്ലാം കമ്യൂണിറ്റി, ഹെല്‍പിംഗ് ഹാന്‍ഡ്‌സ് എന്നീ സംഘടനകള്‍ക്ക് വീതിച്ചുനല്‍കി.



വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് 'കെയര്‍ ആന്‍ഡ് ഷെയര്‍' എന്ന നന്മയുടെ ആശയം പങ്കുവയ്ക്കലും ഈ പരിപാടിയുടെ പ്രധാന ഉദ്ദേശമായിരുന്നു. 'തണല്‍ 2019' എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ചില കുടുംബങ്ങള്‍ ആരംഭിച്ച ഈ പ്രവര്‍ത്തനം, ഈവര്‍ഷം പുതുതായി രൂപീകൃതമായ 'നന്മ' എന്ന മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയപ്പോള്‍ ആവേശജനകമായ പിന്തുണയാണ് ലഭിച്ചത്.


സ്വപ്ന ആദര്‍ശ്, രശ്മി തോമസ്, അശ്വതി ഷൈജു, ജിനു ആന്‍ മാത്യു, അനിത സുരേഷ് കുമാര്‍ എന്നിവരാണ് തണല്‍ 2020 പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


നന്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സീനു ജേക്കബ്, ഹരി ജയചന്ദ്രന്‍, നിതിന്‍ സനല്‍കുമാര്‍, അജീഷ് ജോണ്‍, അരുണ്‍ ഗംഗാധരന്‍, അപര്‍ണ അശോക്, ശിഖ സുനിത്, ദിവ്യ മെല്‍വിന്‍ എന്നിവരും ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.


Other News in this category



4malayalees Recommends