കാല്‍ഗറി & വാന്‍കൂവര്‍ സെന്റ് തോമസ് മാര്‍തോമ ഇടവകകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം

കാല്‍ഗറി & വാന്‍കൂവര്‍ സെന്റ് തോമസ് മാര്‍തോമ ഇടവകകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം
കാല്‍ഗറി & വാന്‍കൂവര്‍ സെന്റ് തോമസ് മാര്‍തോമ ഇടവകകളുടെ സംയോജിപ്പിച്ചു നടത്തുന്ന വെര്‍ച്വല്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് 2020 ഡിസംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 (MST), 6.30 (PST) മുതല്‍ സൂം വഴി നടത്തപ്പെടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാല്‍ഗറി പള്ളിയുടെ യുട്യൂബ് ചാനല്‍ വഴിയും, രണ്ടു പള്ളികളുടെയും ഫേസ്ബുക് പേജുകള്‍ വഴിയും കാണാവുന്നതാണ്.


രണ്ടു ഇടവകകളുടേയും വികാരി റെവ. സന്തോഷ് മാത്യു അധ്യക്ഷത്വം വഹിക്കുകയും, ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യുന്നതായിരിക്കും. കാല്‍ഗറി & വാന്‍കൂവര്‍ ഇടവക കൊയര്‍ മെംബേഴ്‌സ് നേതൃത്വം നല്‍കുന്ന കരോള്‍ സംഗീത വിരുന്നും, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.


പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും, സാന്നിധ്യവും സാദരം ക്ഷണിച്ചുകൊള്ളുന്നു. കാല്‍ഗറി മാര്‍ തോമ പള്ളി യൂട്യൂബ് ചാനല്‍ ലിങ്ക്:

https://www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q


ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.


Other News in this category



4malayalees Recommends