ജൂത പുരോഹിതരെ സ്വീകരിച്ച് യുഎഇ; ആദ്യ സിനഗോഗിനും അനുമതി

ജൂത പുരോഹിതരെ സ്വീകരിച്ച് യുഎഇ; ആദ്യ സിനഗോഗിനും അനുമതി
ഇസ്രായേലും യുഎഇയും ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാവുന്നു. ഇസ്രായേലിലെ ഔദ്യോഗിക ജൂതപുരോഹിതനായ ( റാബി) യിത്ഷാക് യൂസഫ് യുഎഇയില്‍ സന്ദര്‍ശനം നടത്തി. യുഎഇ അധികാരികള്‍ക്കായി ജൂത പുരോഹിതന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ദുബായിലെ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററില്‍ ( ജെസിസി) വെച്ചാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്.

ചടങ്ങില്‍ വെച്ച് യുഎഇയിലെ ആദ്യ സിനഗോഗിനും സര്‍ഫിക്കറ്റ് നല്‍കി. അബുദാബിയിലെ ബെയ്ത് തെഫില്ല സിനഗോഗിനാണ് യുഎഇ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. 2022 ല്‍ ഈ സിനഗോഗിന്റെ നിര്‍മാണം പൂര്‍ത്തിയാവും എന്നാണ് കണക്കുകൂട്ടല്‍.

യുഎഇയുടെ റാബിയായി ജൂതപുരോഹിതന്‍ ലെവി ഡച്ച്മാനെയും നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രായേല്‍ ദേശീയ പുരോഹിതന്‍ യുഎഇ സന്ദര്‍ശനം നടത്തുന്നത്. ഇതിനൊടൊപ്പം പുതിയ ജൂതനഴ്‌സറിയും ഇദ്ദേഹം ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് മാസത്തില്‍ ഇസ്രായേല്‍യുഎഇ സമാധാന പദ്ധതി സാധ്യമായ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കിയിരിക്കുകയാണ്. കണക്കുകള്‍ യുഎഇ ജൂതരുടെ എണ്ണം 1500 ഓളമാണ്.



Other News in this category



4malayalees Recommends