വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഎഇ

വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഎഇ
കൊവിഡ് വൈറസിനെതിരായ വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ. രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം.

ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു.

മനുഷ്യന്റെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ വ്യക്തമാക്കി. യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനാണ് നല്‍കി വരുന്നത്.

Other News in this category



4malayalees Recommends