ആപ്പിളിന്റെ ഇലക്ട്രിക് കാര്‍ 2024 ല്‍

ആപ്പിളിന്റെ ഇലക്ട്രിക് കാര്‍ 2024 ല്‍
ആപ്പിളിന്റെ ആദ്യത്തെ വൈദ്യുതി കാര്‍ വാഹനം 2024ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനിയായ ആപ്പിളിന്റെ വാഹന ലോകത്തേക്കുള്ള ആദ്യ കാല്‍വയ്പ്പാകും ഇത് . അടുത്ത തലമുറയില്‍പെട്ട ബാറ്ററികളും സെല്‍ഫ് ഡ്രൈവിങ് സാങ്കേതിക വിദ്യയുമായിരിക്കും ആപ്പിള്‍ വൈദ്യുതി കാറുകളുടെ പ്രധാന പ്രത്യേകതകള്‍

വൈദ്യുത കാര്‍ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവ് വലിയ മാറ്റങ്ങള്‍ക്കിടവരുത്തുമെന്നാണ് പ്രതീക്ഷ.


2014 ലാണ് ആപ്പിളിന്റെ വൈദ്യുത കാര്‍ പദ്ധതിയായ പ്രൊജക്ട് ടൈറ്റന്‍ ആരംഭിച്ചത്. എന്നാല്‍ 2019 ല്‍ ഈ വിഭാഗത്തില്‍ നിന്നു 190 ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. ഇതോടെ നിലച്ചുപോയ ആപ്പിളിന്റെ ടൈറ്റന്‍ രണ്ടു വര്‍ഷം മുമ്പാണ് വീണ്ടും സജീവമായത്. നേരത്തെ ആപ്പിളിന്റെ ജീവനക്കാരനായിരുന്ന ഡഗ് ഫീല്‍ഡ് ടെസ്ലയില്‍ നിന്നും തിരിച്ചെത്തിയത് ടൈറ്റന്‍ പദ്ധതിക്ക് തന്നെ ഉണര്‍വാകുകയായിരുന്നു.

ആപ്പിള്‍ കുറച്ചുമുമ്പ് കാലിഫോര്‍ണിയയിലെ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓടിച്ച് പരീക്ഷിക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നു. ലിഡാര്‍ സെന്‍സറുകള്‍ അടക്കമുള്ളവ ആപ്പിള്‍ കാറില്‍ ഉപയോഗിക്കുമെന്നാണ് സൂചന. ഡ്രൈവ് സമയം റോഡിന്റെ ത്രിഡി കാഴ്ച ലഭിക്കാനാണ് ലിഡാര്‍ സെന്‍സറുകള്‍ ഉപയോഗിക്കുക. ഇതിനകം ആപ്പിളിന്റെ ഇലക്ട്രിക് കാര്‍ മാതൃക തയ്യറായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആപ്പിളിന്റെ പല സേവനങ്ങളും ഇലക്ട്രിക് കാറിലും പ്രതീക്ഷിക്കാം. ബാറ്ററിയില്‍ വലിയ മാറ്റമുണ്ടാകാം. മോണോ സെല്‍ മാതൃകയിലാകും ബാറ്ററികള്‍ നിര്‍മ്മിക്കുകയെന്ന് സൂചനയുണ്ട്. കാര്യക്ഷമത ഇതിനാല്‍ ഉറപ്പാക്കാം. ബാറ്ററികളുടെ മേഖലയിലെ ആപ്പിളിന്റെ മേല്‍ക്കൊയ്മ വൈദ്യുതി കാറുകളുടെ നിര്‍മ്മാണത്തില്‍ ആപ്പിളിനെ സഹായിക്കും.

Other News in this category



4malayalees Recommends