വാനമ്പാടിയുടെ സ്‌നേഹസമ്മാനം

വാനമ്പാടിയുടെ സ്‌നേഹസമ്മാനം
യേശുനാഥന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ഗാനോപഹാരം! 'ജീവന്റെ അപ്പമായ് നീ വരൂ നാഥാ' എന്ന മനോഹരമായ ദിവ്യകാരുണ്യഗീതം ചിത്രയുടെ യൂട്യൂബ് ചാനലായ Auditoracs ആണ് പുറത്തിറക്കിയിരിക്കുന്നത്.


ഫാ. ബിനോയ് ഡേവിസിന്റെ ലളിതസുന്ദരമായ വരികള്‍ക്ക് ബേണി കരിമ്പില്‍ ഭക്തിസാന്ദ്രമായ സംഗീതം പകര്‍ന്നിരിക്കുന്നു. തന്റെ സ്വതസിദ്ധമായ സ്വരമാധുരിയോടെ ഓരോ വരികളുടെയും അര്‍ഥം പൂര്‍ണമായുള്‍ക്കൊണ്ടുകൊണ്ടാണ് അനുഗ്രഹീത ഗായികയായ ചിത്ര ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യസ്വീകരണവേളയില്‍ പാടാന്‍ ഏറ്റവും അനുയോജ്യമായ ഈ ഗാനം തമിഴിലും ചിത്ര തന്നെ പാടിയിരിക്കുന്നു. 'ജീവന്‍ തരുമപ്പമായ്' എന്ന് തുടങ്ങുന്ന ആ ഗാനവും Auditoracs യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.


ജീവന്റെ അപ്പമായ് YouTube link: https://www.youtube.com/watch?v=qpylOKTJ4Rc

Other News in this category



4malayalees Recommends