അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി

അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി
യാത്രക്കാര്‍ക്ക് ആശ്വാസമായി അബുദാബിയുടെ നിര്‍ണായക നീക്കം. അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.

ഗന്തൂത് എത്തുന്നതിനു മുന്‍പ് അല്‍ഫയ റോഡിലാണ് കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്നതിനായി 18 പുതിയ കേന്ദ്രങ്ങള്‍ തുറന്നത്. ഷൈഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയിലുള്ള ഭാഗമാണ് അല്‍ ഫയ റോഡ്. പുതിയ പരിശോധന കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ദേശിയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Other News in this category



4malayalees Recommends