പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി

പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി

ന്യൂജേഴ്‌സി: പരേതനായ പടവില്‍ പി.വി. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്.


പാലാ നഗരസഭാ മുന്‍ ചെയര്‍മാനും, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവന്റെയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ തോമസ് ചെറിയാന്‍ പടവിലിന്റെയും, സാലിയുടെയും മാതാവാണ് പരേത.


സംസ്‌ക്കാര ശുശ്രുഷകള്‍ നാളെ ( 12 29 2020 ചൊവ്വ ) ഉച്ചകഴിഞ്ഞ് 3.30 ന് അഭിവന്ദ്യ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കവീക്കുന്ന് സെന്റ് അപ്രേം ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മ്മികത്വത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.


റവ.ഫാ.തോമസ് പുറക്കരി സഹോദരനാണ്.


മക്കള്‍:


തോമസ് ചെറിയാന്‍ പടവില്‍ (ന്യൂ ജേഴ്‌സി)

സാലിമ്മ ജോസഫ് (സാലി) പന്തപ്പള്ളില്‍ (ന്യൂ ജേഴ്‌സി)

കുര്യാക്കോസ് പടവന്‍, പാലാ


മരുമക്കള്‍:


ഓമന തോമസ് (ന്യൂജേഴ്‌സി) പൊന്‍കുന്നം പന്തപ്പള്ളില്‍ കുടുംബാംഗം

ജോസ് ജോസഫ് പന്തപ്പളളില്‍ (ന്യൂജേഴ്‌സി)

റാണി കുര്യാക്കോസ് ( ആലപ്പുഴ ചെറുകര കുടുംബാംഗം )


കൊച്ചു മക്കള്‍: ആഷ്‌ലി, അഞ്ജു, ജെയിംസ്, ലിസ, ജെറി , ടിസ്സ


സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പരേതക്ക് വേണ്ടി ഇന്ന് വൈകിട്ട് 7 .30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.


Live tSream: https://live.stthomassyronj.org/


കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (908) 9061709.


റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ആന്റണിOther News in this category4malayalees Recommends