മിസ്സോറി സിറ്റി മേയര്‍ ഇലക്ട് റോബിന്‍ ഇലക്കാട്ടിനെ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക സ്വീകരണം നല്‍കി

മിസ്സോറി സിറ്റി മേയര്‍ ഇലക്ട് റോബിന്‍ ഇലക്കാട്ടിനെ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിന്‍ ഇലക്കാട്ടിനു ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണയോഗത്തില്‍ സെക്രട്ടറി റെനില്‍ വര്‍ഗീസ്, ട്രസ്റ്റീ ഇ.കെ വര്‍ഗീസ്, ഏബ്രഹാം ഈപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെയും പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നതായി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.

യുവതലമുറയെ അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമാകുന്നതിന് തന്റെ വിജയം പ്രചോദനമാകുമെന്ന് റോബിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ വിജയത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്നും റോബിന്‍ ഇലക്കാട്ട് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Other News in this category



4malayalees Recommends