അമേരിക്കന്‍ നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു പുതിയ നേതൃത്വവുമായി നൈന മുന്നോട്ട്

അമേരിക്കന്‍ നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു പുതിയ നേതൃത്വവുമായി നൈന മുന്നോട്ട്
ന്യൂയോര്‍ക്ക്: ലോകാരോഗ്യസംഘടന 2020 നഴ്‌സസുമാരുടെ വര്‍ഷമായി പ്രഖ്യാപിച്ച നിമിഷംമുതല്‍ കോവിഡ് മഹാമാരിക്കെതിരായി ആഘോരാത്രം പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ നാഷണല്‍ സംഘനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് അടുത്ത രണ്ടുവര്‍ഷകാലത്തെക്കുള്ള നൂതന കര്‍മ്മപരിപാടിയുമായി നവനേതൃത്വം. ന്യൂ ജേഴ്‌സിയില്‍നിന്നുള്ള ഡോ.ലിഡിയ ആല്‍ബര്‍കര്‍ക്കിയുടെ നേതൃത്വത്തിലുള്ള 38 അംഗകമ്മറ്റിയാണ് 2021 2022 വര്‍ഷങ്ങളില്‍ നൈനയെ നയിക്കുന്നത്. ഹ്യൂസ്റ്റണില്‍നിന്നുള്ള അക്കാമ്മ കല്ലേല്‍ (എക്‌സികുട്ടീവ് വൈസ് പ്രസിഡണ്ട്), ഫ്‌ലോറിഡയില്‍ നിന്നുള്ള ഡോ. ബോബി വര്‍ഗീസ് ( വൈസ് പ്രസിഡന്റ്), ന്യൂയോര്‍ക്കുസംസ്ഥാനത്തിലെ ആല്‍ബനിയില്‍ നിന്നുള്ള സുജാ തോമസ് (സെക്രട്ടറി) , ന്യൂയോര്‍ക്കില്‍ നിന്നുള്ള താരാ ഷാജന്‍ (ട്രെഷറര്‍ ) എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഡിസംബര്‍ 8 ന് നടത്തപ്പെട്ട വിര്‍ച്ച്വല്‍ മീറ്റിങ്ങിലാണ് ഡോ ലിഡിയ ആല്‍ബര്‍കര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഡോ ആഗ്‌നസ് തേരാടിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയില്‍ നിന്ന് ഭരണം ഏറ്റെടുത്തത്.


അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യസേവന രംഗത്ത് പ്രവൃത്തിക്കുന്ന ഭാരതത്തില്‍നിന്നു കുടിയേറിയ നഴ്‌സുമാര്‍ക്കു അതാതുസംസ്ഥാങ്ങളില്‍ സംഘടനയുണ്ടെങ്കിലും ഈ ഇരുപത്തിരണ്ടു അസോസിയേഷനുകളുടെ മാതൃസംഘടനയായ നൈനക്ക് 2006 ലാണ് രൂപം വന്നത്. ഇന്നതുവളര്‍ന്നു നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി മാറിയത് അനേകം മാലാഖമാരുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ്.


നനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ, ഡോ. ആല്‍ബര്‍കര്‍ക്കി ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചതിന് ശേഷം പൂനയിലുള്ള ഭാരതീയ വിദ്യാപീഠം യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറയി ജോലിനോക്കുമ്പോളാണ് അമേരിക്കയില്ലേക്ക് കുടിയേറിയത് . ഇപ്പോള്‍ ന്യൂജേഴ്‌സിയിലെ പ്രശസ്തമായ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായും റോബര്‍ട്ട് വുഡ് ജോണ്‍സന്‍ ആശുപതിയില്‍ നേഴ്‌സ് പ്രാക്ടീഷണറായും സേവനമനുഷ്ഠിക്കുന്നു. നൈനയുടെ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്റ്റായി ചുമതലയേറ്റ ഹ്യൂസ്റ്റണില്‍നിന്നുള്ള അക്കാമ്മ കല്ലേല്‍, മൈക്കിള്‍ ഇ ദേബാക്കി വെറ്ററന്‍സ് അസോസിയേഷന്‍ ഹോസ്പിറ്റലിലെ നേഴ്‌സ് പ്രാക്റ്റീഷനറാണ്. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ കഴിഞ്ഞ പ്രസിഡന്റ്ന്നനിലയില്‍ ഭൂകമ്പക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹെയ്തിയിലും ഭാരതത്തിന്റെ നാനാഭാഗത്തും ക്ലിനിക്കുളളുള്‍പ്പടെ ആതുരസേവനരംഗത്തും ശ്രീമതി അക്കാമ്മ അനേകം സംഭാവനകള്‍ നല്‍കി. നൈനയുടെ പുതിയ വൈസ് പ്രസിഡണ്ട് ഡോ. ബോബി വര്‍ഗ്ഗീസ് ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് കോളേജ് പ്രൊഫസറാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം അമേരിക്കയിലെ വിവിധ സാമൂഹികസാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ഡോ. വര്‍ഗീസ് സൗത്ത് ഫ്‌ലോറിഡ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മുന്‍ പ്രെസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കുസംസ്ഥാനത്തിലെ ആല്‍ബനിയില്‍നിന്നുംമുള്ള സുജാ തോമസാണ് നൈനയുടെ സെക്രട്ടറി. ആല്‍ബനി ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, നിലവിലെ ട്രെഷറര്‍, സാമുവേല്‍ സ്ട്രാറ്റോണ്‍ വി എ മെഡിക്കല്‍ സെന്റര്‍ അഡ്മിനിട്രേറ്റര്‍ എന്നീനിലകളില്‍ സുജാ തോമസ് കര്‍മ്മനിരതയായിരിക്കുന്നു. ആകാശം കീഴടക്കിയ നേഴ്‌സ് എന്നരീതിയില്‍ പ്രശസ്തയായ ന്യൂയോര്‍ക് മോന്റിഫെര്‍ മെഡിക്കല്‍ സെന്ററെറിലെ അഡ്മിനിസ്‌ട്രേറ്റീവ് നഴ്‌സസ് മാനേജരും ന്യൂയോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മുന്‍ പ്രെസിഡന്റുമായ താരാ ഷാജനാണ് നൈനയുടെ അടുത്ത രണ്ടുവര്‍ഷക്കാലയളവിലെ ട്രെഷററായി ചുമതലയേറ്റത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമാനുഷിച്ചിട്ടുള്ള താരാ ഷാജന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിലെ ചെങ്കോട്ടക്കു മുകളിലൂടെ ഫൈറ്റര്‍ വിമാനംപറത്തി ഇന്ത്യന്‍ പ്രസിഡന്റിന്റെവരെ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്.


പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത ചടങ്ങില്‍ 'നൈന കേര്‍സ് ' എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്ന അഞ്ചിനകര്‍മ്മപദ്ധതിക്ക് നവനേതൃത്വം തുടക്കംകുറിച്ചു. ആശയവിനിമയം, സാമൂഹ്യസാംസ്‌കാരിക സംവാദങ്ങള്‍, നഴ്‌സിംഗ് രംഗത്തെ ശാസ്ത്രഗവേഷണങ്ങള്‍, ഉന്നത വിദ്യാഭ്യാസം, കഥാരൂപത്തിലുള്ള തുറന്ന ചര്‍ച്ചകള്‍ മുതലായ അഞ്ച് തൂണുകളിലാണ് നൈനയുടെ പ്രവത്തനരേഖ ക്രമപ്പെടുത്തിയിരിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ആല്‍ബര്‍കര്‍ക്കി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രസ്താവിച്ചു. അതുകൂടാതെ ഇന്ത്യന്‍ നഴ്‌സുമാരില്‍ നേതൃത്വപാടവം വളര്‍ത്തുവാന്‍ നൈന ലീഡര്‍ഷിപ് അക്കാദമി രൂപികരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചു. നിലവില്‍ നൈന അമേരിക്കന്‍ നഴ്‌സസ് ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ തുടര്‍വിദ്യാഭ്യാസ ദാതാവായ സംഘടനയാണ്. നൈനയുടെ കീഴിലുള്ള സംസ്ഥാന സംഘടങ്ങകളിലെ മെമ്പര്‍മാര്‍ക്കക്കും, സംഘടകനകളില്ലാത്ത സംസ്ഥാനങ്ങളില്‍ നൈനയുടെ വിര്‍ച്യുല്‍ മെമ്പര്‍മാര്‍ക്കും വാള്‍ഡന്‍, ചേമ്പര്‍ലിന്‍, ഗ്രാന്‍ഡ് ക്യാനയോണ്‍ എന്നീ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു 10 മുതല്‍ 30 ശതമാനം വരെ ട്യൂഷന്‍ ഫീസ് ആനുകൂല്യം ലഭിക്കും.


നൈന മുന്‍ അധ്യക്ഷ ഡോ. ആഗ്‌നസ് തെരടിയാണ് പുതിയ അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍. കൂടാതെ ഡോ. ജാക്കി മൈക്കിള്‍, സാറാ ഗബ്രിയേല്‍, ഡോ. സോളിമോള്‍ കുരുവിള, ഡോ. ഓമന സൈമണ്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളാണ്. 2021 2022 കാലയളവിലെ നാഷണല്‍ കമ്മിറ്റയിലേക്കു മിഷിഗണില്‍ നിന്നും ഡോ. റേച്ചല്‍ സക്കറിയ ബൈലോ, ജോര്‍ജിയയില്‍ നിന്നും വിദ്യ കനകരാജ് അവാര്‍ഡ്‌സ് സ്‌കോളര്‍ഷിപ്, ഫ്‌ലോറിഡയില്‍ നിന്നും ഡോ. ജോര്‍ജ് പീറ്റര്‍ എഡിറ്റോറിയല്‍, ഇല്ലിനോയിയില്‍ നിന്നും ഡോ. ആന്‍ ലൂക്കോസ്, റിസര്‍ച്ച്, ടെക്‌സസില്‍ നിന്നും ഡോ. പ്രെസെന്ന പാറക്കല്‍ കമ്മ്യൂണിക്കേഷന്‍, ന്യൂയോര്‍ക്കില്‍ നിന്നും ഡോ. അന്ന ജോര്‍ജ് അഡ്വാന്‍സ് പ്രാക്ടീസ് , ഫ്‌ലോറിഡയില്‍ നിന്നും ഡോ. നാന്‍സി ഫെര്‍ണാണ്ടസ് മെമ്പര്‍ഷിപ്, ന്യൂജേഴ്‌സിയില്‍ നിന്നും സാന്‍ഡ്ര ഇമ്മാനുവേല്‍ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് എജുക്കേഷന്‍, ഫ്‌ലോറിഡയില്‍ നിന്നും പോളീന്‍ ആലൂകാരന്‍ ഇലക്ഷന്‍ കമ്മിറ്റികളുടെ ചുമതല നിര്‍വ്വഹിക്കുന്നു.


സംസ്ഥാനതല അസ്സോസിയേഷനകളുടെ പ്രെസിഡന്റുമാരും നൈന ഗെവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളാണ്. ആശാ സുരേഷ് ഓസ്റ്റിന്‍ ടെക്‌സസ്, ബോബി തോമസ് ന്യൂ ജേഴ്‌സി 1, ഉമാ വേണുഗോപാല്‍ ന്യൂ ജേഴ്‌സി 2, നര്‍ഗീത അറോറ സൗത്ത് ഫ്‌ലോറിഡ, സാലി കുളങ്ങര സെന്‍ട്രല്‍ ഫ്‌ലോറിഡ, ദീപ്തി വര്‍ഗീസ് അറ്റ്‌ലാന്റ ജോര്‍ജിയ , മേഴ്‌സി റോയ് സൗത്ത് കരോലിന , ഡോ. അന്ന ജോര്‍ജ് ന്യൂയോര്‍ക്ക്, കസ്തുരി ശിവകുമാര്‍ ആല്‍ബനി ന്യൂയോര്‍ക്ക്, മിസം മെര്‍ചന്റ് സാന്‍ അന്റോണിയോ ടെക്‌സസ്, ഡോ. അനുമോള്‍ തോമസ് ഹ്യൂസ്റ്റണ്‍ ടെക്‌സസ്, റെനി ജോണ്‍ ഡാളസ് നോര്‍ത്ത് ടെക്‌സസ്, ആനി സക്കറിയ ഒക്കലഹോമ, ഷിജി അലക്‌സ് ഷിക്കാഗോ ഇല്ലിനോയിസ്, ഡോ. അമ്പിളി ഉമ്മയമ്മ അരിസോണ, സന്തോഷ് സണ്ണി ഫിലദെല്‍ഫിയ പെന്‍സില്‍വേനിയ, ഡോ. ഹര്‍ക്കര്രിട് ബാല്‍ കാലിഫോര്‍ണിയ, ഡോ. വിജയ രാമകൃഷ്ണ മേരി ലാന്‍ഡ്, അന്ന ചെറിയാന്‍ കന്നെറ്റിക്കറ്റ്, കെ.സി ജോണ്‍സന്‍ മിഷിഗണ്‍, ഡോ. സുജയ ദേവരായാസമുദ്രം നോര്‍ത്ത് കരോലിന എന്നിവരാണ് നൈനയുടെ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍.


നൈനയുടെ വൈസ് പ്രസിഡണ്ട് ഡോ ബോബി വര്‍ഗ്ഗീസ് അറിയിച്ചതാണിത്.


Other News in this category4malayalees Recommends