ദില്ലി: നിര്‍ത്തി വെച്ച ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ജനുവരി 8 മുതലാണ് വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
2021 ജനുവരി 8 മുതല്‍ ഇന്ത്യയ്ക്കും ബ്രിട്ടണും ഇടയിലുളള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും മാത്രമാണ് സര്‍വ്വീസ് നടത്തുക. വിമാന സര്‍വ്വീസുകളുടെ പൂര്‍ണ വിവരങ്ങള്‍ വ്യോമയാന അതോറിറ്റി പുറത്ത് വിടു'മെന്നും ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.