യുഎസില്‍ പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തില്‍ ശനിയാഴ്ച 2,77,000 കേസുകളെന്ന പുതിയ റെക്കോര്‍ഡ്; യുഎസില്‍ ഇതുവരെ 20.4 മില്യണ്‍ പേരെ കോവിഡ് ബാധിച്ചപ്പോള്‍ മൊത്തം 3,50,000 കോവിഡ് മരണങ്ങള്‍; 4.2 മില്യണിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

യുഎസില്‍ പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തില്‍ ശനിയാഴ്ച 2,77,000 കേസുകളെന്ന പുതിയ റെക്കോര്‍ഡ്; യുഎസില്‍ ഇതുവരെ 20.4 മില്യണ്‍ പേരെ കോവിഡ് ബാധിച്ചപ്പോള്‍  മൊത്തം 3,50,000 കോവിഡ് മരണങ്ങള്‍; 4.2 മില്യണിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

യുഎസില്‍ പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തില്‍ ശനിയാഴ്ച 2,77,000 കേസുകളെന്ന പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ലോകത്തില്‍ കോവിഡ് കേസുകളുടെയും കോവിഡ് മരണങ്ങളുടെയും കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള യുഎസില്‍ ഇതുവരെ 20.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്ത് 3,50,000 പേരുടെ ജീവന്‍ കോവിഡ് കവരുകയും ചെയ്തിട്ടുണ്ട്. സമീപമാസങ്ങളിലായി യുഎസില്‍ കോവിഡ് രോഗബാധയില്‍ അപകടകരമായ തോതില്‍ പെരുപ്പമുണ്ടായിട്ടുണ്ട്.


രാജ്യത്ത് കോവിഡിന്റെ കാര്യത്തില്‍ ഏറ്റവും അപകടകരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവന്ന് ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം യുഎസ് ഗവണ്‍മെന്റ് സയന്റിസ്റ്റായ അന്തോണി ഫൗസി മുന്നറിയിപ്പേകിയിരുന്നു. രാജ്യത്തുള്ള ക്രിസ്മസിന് യാതൊരു നിയന്ത്രണവും പാലിക്കാതെ ഇടപഴകി ആഘോഷിച്ചതും യാത്രകള്‍ ചെയ്തതും രോഗബാധ പെരുകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.കോവിഡിനെ പിടിച്ച് കെട്ടുന്നതിനായി രാജ്യമാകമാനം കോവിഡ് 19 വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതഗതിയില്‍ പുരോഗതിക്കുന്നതിനിടയിലാണ് പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

നിലവില്‍ 4.2 മില്യണിലധികം പേര്‍ക്കാണ് യുഎസില്‍ വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 13 മില്യണ്‍ ഡോസുകള്‍ വിതരണത്തിനായി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ 2020 അവസാനമാകുമ്പോഴേക്കും 20 മില്യണ്‍ വാക്‌സിന്‍ നല്‍കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ഫൈസര്‍ -ബയോ എന്‍ടെക് വാക്‌സിന് പുറമെ മോഡേണയുടെ വാക്‌സിനും യുഎസില്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ ഒരുങ്ങുകയാണ്.

Other News in this category



4malayalees Recommends