27 കാരന്റെ മരണം ഇടിമിന്നലേറ്റിട്ടെന്ന് വരുത്തി തീര്‍ത്തു ; സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് കാമുകിയുടെ പിതാവ് ; നടന്നത് കൊടും ക്രൂരത

27 കാരന്റെ മരണം ഇടിമിന്നലേറ്റിട്ടെന്ന് വരുത്തി തീര്‍ത്തു ; സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് കാമുകിയുടെ പിതാവ് ; നടന്നത് കൊടും ക്രൂരത
പിതാവ് മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മരണം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 27കാരനായ ധര്‍മേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇടിമിന്നലേറ്റ് മരിച്ച നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടത്. യുവാവിന് വൈദ്യുതാഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

എന്നാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. റേസ് ഖാന്‍ എന്നയാളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. റേസ് ഖാന്റെ മകളുമായുള്ള പ്രണയമാണ് പ്രകോപനത്തിന് കാരണം. കല്ല് കൊണ്ട് തലയ്ക്ക് അടിച്ച ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് യുവാവിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കല്ല് കൊണ്ട് ഇടിച്ച് നിലത്തിട്ട ശേഷം ധര്‍മ്മേന്ദ്രയെ ഹൈടെന്‍ഷന്‍ ലൈനിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചിഴച്ചു. മൃതദേഹത്തിന് അരികില്‍ ബൈക്കും കൊണ്ടുവന്നിട്ട് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാനാണ് റേസ് ഖാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

കാമുകിയെ കണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ബൈക്ക് ഓടിക്കുമ്പോള്‍ മുഷ്ടി ചുരുട്ടി പിടിക്കില്ല എന്നത് അടക്കമുള്ള സംശയങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാമുകിയുമായുള്ള പ്രണയത്തെ കുറിച്ച് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞതാണ് റേസ് ഖാന്‍ അന്വേഷണ പരിധിയില്‍ വരാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

Other News in this category4malayalees Recommends