2021ല്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസ്ഥയെന്താവുമെന്ന ആശങ്കയേറുന്നു; കോവിഡിനെ തുരത്താതെ കുടിയേറ്റം പൂര്‍വസ്ഥിതി പ്രാപിക്കില്ല; സെപ്റ്റംബറോടെ ഏവരെയും വാക്‌സിനേഷന് വിധേയരാക്കി കുടിയേറ്റം പഴയ പോലെയാക്കാമെന്ന പ്രതീക്ഷ ശക്തം

2021ല്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസ്ഥയെന്താവുമെന്ന ആശങ്കയേറുന്നു; കോവിഡിനെ തുരത്താതെ കുടിയേറ്റം പൂര്‍വസ്ഥിതി പ്രാപിക്കില്ല; സെപ്റ്റംബറോടെ ഏവരെയും വാക്‌സിനേഷന് വിധേയരാക്കി കുടിയേറ്റം പഴയ പോലെയാക്കാമെന്ന പ്രതീക്ഷ ശക്തം

2021ല്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന ചോദ്യം നിലവില്‍ ശക്തമായിരിക്കുകയാണ്. 2020ല്‍ കോവിഡ് കാരണം കാനഡയിലേക്കുള്ള കുടിയേറ്റം താറുമാറായിരിക്കുന്ന വേളയിലാണീ ചോദ്യം ശക്തമായിരിക്കുന്നത്. കോവിഡിന്റെ ആഘാതം നിലവിലും രാജ്യത്തെ കുടിയേറ്റ വ്യവസ്ഥക്ക് മേല്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നത് തുടരുന്ന വേളയിലാണീ ചോദ്യമുയരുന്നതെന്നതും പ്രസക്തമാണ്.


2019ല്‍ പുതിയ 3,41,000 കുടിയേറ്റക്കാരെ സ്വീകരിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം തുടക്കത്തിലും കാനഡ വര്‍ധിച്ച തോതില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് അവസരം നല്‍കിക്കൊണ്ടിരുന്ന വേളയിലാണ് കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ അതിര്‍ത്തികള്‍ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ കൊട്ടിയടക്കേണ്ടി വന്നിരിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണുള്ളത്. കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ കാനഡയില്‍ നിലവില്‍ വന്നത് മാര്‍ച്ച് 18 മുതലായിരുന്നു.

തുടര്‍ന്ന് രാജ്യത്തേക്ക് കടക്കാവുന്ന വിദേശികളുടെ എണ്ണത്തിന് കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം, പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ മറ്റ് തരത്തിലുള്ള ഇമിഗ്രേഷന്‍ പ്രൊസസിംഗുകളും നടന്നിരുന്നു. ഇപ്പോഴും രാജ്യത്ത് കോവിഡ് കടുത്ത ഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്നതിനാല്‍ 2021ലെ കുടിയേററത്തെക്കുറിച്ചും അനിശ്ചിത്വമാണ് നിലനില്‍ക്കുന്നത്. കോവിഡ് പൂര്‍ണമായി അടങ്ങുന്നത് വരെ രാജ്യത്തെ കുടിയേറ്റ വ്യവസ്ഥ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങില്ലെന്നുറപ്പാണ്.

കോവിഡിനെ തുരത്താനുള്ള വാക്‌സിനേഷന്‍ ക്യാമ്പയിന്‍ കാനഡയില്‍ ഡിസംബറില്‍ ആരംഭിച്ചത് രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് പ്രതീക്ഷയേറ്റുന്നുണ്ട്. സെപ്റ്റംബര്‍ 2021ഓടെ രാജ്യത്തുള്ളവരെയെല്ലാം കോവിഡ് വാക്‌സിനേഷന് വിധേയമാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗത്തെ നിര്‍മാര്‍ജനം ചെയ്ത് കുടിയേറ്റം ഈ വര്‍ഷം പൂര്‍വസ്ഥിതിയിലാക്കാമെന്ന പ്രതീക്ഷയും ശക്തമാണ്.

Other News in this category



4malayalees Recommends