യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ടീം രഹസ്യം ചോര്‍ത്താനുള്ള ശ്രമവുമായി ഡല്‍ഹി സ്വദേശിനിയായ നഴ്‌സ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ടീം രഹസ്യം ചോര്‍ത്താനുള്ള ശ്രമവുമായി ഡല്‍ഹി സ്വദേശിനിയായ നഴ്‌സ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഒരു ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ്ങിന്റേതാണ് വെളിപ്പെടുത്തല്‍.

ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണെന്ന വ്യാജേനയാണ് ഇവര്‍ ഇന്ത്യന്‍ താരത്തെ സമീപിച്ചത്. വാതുവെയ്പ്പിനു വേണ്ടിയാണ് നഴ്‌സ് രഹസ്യങ്ങള്‍ ചോത്താന്‍ ശ്രമിച്ചതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. യുഎഇയില്‍ നടന്ന ഐപിഎലിനിടെ, സെപ്റ്റംബര്‍ 30നാണ് നഴ്‌സ് താരത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്‌സ്, താരത്തോട് ആരാഞ്ഞത്. ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഈ താരം വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു. അതേസമയം സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം, സംഭവത്തെപ്പറ്റി താരം ഐപിഎലിനിടെ തന്നെ അറിയിച്ചിരുന്നു എന്നും അതേക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നും അജിത്ത് സിങ് പറഞ്ഞു.

നഴ്‌സും ക്രിക്കറ്റ് താരവും തമ്മില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താരത്തിന്റെ ആരാധികയാണെന്ന് പറഞ്ഞാണ് നഴ്‌സ് താരത്തെ പരിചയപ്പെട്ടത്.


Other News in this category



4malayalees Recommends