യുക്മ അംഗ അസോസിയേഷനുകളില്‍ 'കോവിഡ് 19 വോളണ്ടിയര്‍ ടീം' വീണ്ടും സജീവമാകുന്നു; ഡോക്ടര്‍മാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും....

യുക്മ അംഗ അസോസിയേഷനുകളില്‍ 'കോവിഡ് 19 വോളണ്ടിയര്‍ ടീം' വീണ്ടും സജീവമാകുന്നു; ഡോക്ടര്‍മാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും....
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യു കെ മൂന്നാമത്തെ 'ലോക് ഡൗണി'ല്‍ പ്രവേശിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാ യുക്മ അംഗ അസോസിയേഷനുകളില്‍ മുന്‍പ് രൂപം കൊടുത്ത 'കോവിഡ്19 വോളണ്ടിയര്‍ ടീം' വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇമെയില്‍ യുക്മ ജനറല്‍ സെക്രട്ടറി അയച്ച് കഴിഞ്ഞു.


യുക്മ ദേശീയ സമിതിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ദേശീയ തലത്തില്‍ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ഈ ഘട്ടത്തില്‍ തങ്ങളുടെ സമീപപ്രദേശങ്ങളില്‍ കഴിയുന്നവരെ പ്രത്യേകിച്ച് മലയാളികളെ എല്ലാ തരത്തിലും സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. കോവിഡ്19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് 'ക്വാറന്റീന്‍', 'സെല്‍ഫ് ഐസൊലേഷന്‍' തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യം നേരിടുന്ന കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായിട്ടാണ് 'കോവിഡ്19 വോളണ്ടിയര്‍ ടീം'.


ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് ഉറപ്പു വരുത്തുക എന്നുള്ള ദൗത്യമാണ് പ്രായോഗികമായി നടപ്പിലാക്കാനാവുക. ഒറ്റപ്പെടുന്ന വ്യക്തികളോ കുടുംബങ്ങളോ യുക്മ അസോസിയേഷന്‍ അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷന്‍ അംഗങ്ങളാണോ എന്നതൊന്നും പ്രശ്‌നമല്ല. എല്ലാ ടീമുകളിലും അതത് പ്രദേശത്ത് തന്നെയുള്ള ഡോക്ടര്‍മാരെയും സീനിയര്‍ നഴ്‌സുമാരെയും അടിയന്തരമായി മെഡിക്കല്‍ ഉപദേശങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തും. യുക്മ ദേശീയ കമ്മറ്റി അംഗം കൂടിയായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ ഇതിനോടകം തന്നെ രൂപീകരിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ അദ്ദേഹത്ത (ഡോ. ബിജു പെരിങ്ങത്തറ 07904785565) നേരിട്ട് ബന്ധപ്പെടാവുന്നതാണ്.


യുക്മ ദേശീയ നേതാക്കളായ മനോജ്കുമാര്‍ പിള്ള (പ്രസിഡന്റ് 07960357679), അലക്‌സ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി 07985641921), എബി സെബാസ്‌ററ്യന്‍ (വൈസ് പ്രസിഡന്റ് 07916123248), സെലീനാ സജീവ് (ജോയിന്റ് സെക്രട്ടറി

07507519459) എന്നിവരും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വര്‍ഗീസ് ഡാനിയേല്‍ (07882712049), ബൈജു തോമസ് (07825642000) എന്നിവരുള്‍പ്പെട്ട സമിതി ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.


Sajish Tom

Other News in this category



4malayalees Recommends