കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ദുബൈയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ദുബൈയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു
കോവിഡ് മഹാമാരിയെതുടര്‍ന്ന് പ്രതിസന്ധി തുടരുന്ന വ്യവസായ, സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതിനായി ദുബൈയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. 315 മില്യണ്‍ ദിര്‍ഹമിന്റെ ഉത്തേജക പാക്കേജാണ് പുതുതായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തിയുള്ള അഞ്ചാമത് ഉത്തേജക പാക്കേജാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചത്.

ഇതോടെ പ്രതിസന്ധികാലത്തെ മറികടക്കുന്നതിന് ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് 7.1 ബില്യന്‍ ദിര്‍ഹമായി ഉയര്‍ന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം. വ്യവസായ മേഖലയെ ആഗോള പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമം തുടരുമെന്ന് ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends