ഖത്തറുമായുള്ള ഭിന്നത ഒഴിവായതോടെ കുതിപ്പിനൊരുങ്ങി ദുബൈ

ഖത്തറുമായുള്ള ഭിന്നത ഒഴിവായതോടെ കുതിപ്പിനൊരുങ്ങി ദുബൈ
ഖത്തറുമായുള്ള ഭിന്നത അവസാനിക്കുകയും വാക്‌സിന്‍ വിതരണം വ്യാപകമാവുകയും ചെയ്തതോടെ ഏറ്റവും മികച്ച നേട്ടം പ്രതീക്ഷിച്ച് ദുബൈ. പുതിയ സാധ്യതകള്‍ക്കൊപ്പം കുതിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ നഗരം. വാണിജ്യവ്യവസായം, നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.

ദുബൈ എക്‌സ്‌പോയും ഖത്തറിലെ ഫിഫ ലോകകപ്പും ഒരുമിച്ച് ആഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവസരം ലഭിച്ചതോടെ രണ്ടു സംരംഭങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സജീവമായി. ഒട്ടേറെ പദ്ധതികള്‍ക്ക് ഇത് അവസരമൊരുക്കും. പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും. ജി.സി.സി റെയില്‍ ഉള്‍പ്പെടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും വൈകാതെ പുനരാരംഭിച്ചേക്കുമെന്നതും ദുബൈ ഉള്‍പ്പടെയുള്ള യു.എ.ഇക്ക് ഗുണം ചെയ്യും. ഗള്‍ഫ് രാജ്യങ്ങളിലെ വ്യാപാരഗതാഗത രംഗത്തും വന്‍മുന്നേറ്റമാകും രൂപപ്പെടുക. കുവൈത്ത് തീരത്തു നിന്നാരംഭിച്ച് സൗദി, യു.എ.ഇ വഴി ഒമാനിലെത്തി, അവിടെ നിന്ന് ഇതര മേഖലകളിലേക്കു പ്രവേശിക്കുന്നതാണ് ജി.സി.സി റെയില്‍ പദ്ധതി. ഇതോടൊപ്പം യു.എ.ഇയുടെ ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിര്‍മാണം വടക്കന്‍ എമിറേറ്റുകളിലേക്ക് പുരോഗമിക്കുന്നതും ദുബൈ കേന്ദ്രമായ സ്ഥാപനങ്ങള്‍ക്ക് ഉണര്‍വ് പകരും.

Other News in this category



4malayalees Recommends