അമേരിക്കയില്‍ കൂടുതല്‍ അപകടം വിതയ്ക്കുന്ന യുഎസ്എ വേരിയന്റ് കോവിഡ് 19 പടരുന്നുവെന്ന മുന്നറിയിപ്പ് ശക്തം; നിലവിലെ കോവിഡ് പ്രതിസന്ധി കൂടുതല്‍ വഷളായി കേസുകളും മരണങ്ങളും ഇനിയും കുത്തനെ ഉയരാന്‍ സാധ്യതയേറി; യുഎസിന് കോവിഡില്‍ നിന്ന് മോചനമില്ലേ...?

അമേരിക്കയില്‍ കൂടുതല്‍ അപകടം വിതയ്ക്കുന്ന യുഎസ്എ വേരിയന്റ് കോവിഡ് 19 പടരുന്നുവെന്ന മുന്നറിയിപ്പ് ശക്തം; നിലവിലെ കോവിഡ് പ്രതിസന്ധി കൂടുതല്‍ വഷളായി കേസുകളും മരണങ്ങളും ഇനിയും കുത്തനെ ഉയരാന്‍ സാധ്യതയേറി; യുഎസിന് കോവിഡില്‍ നിന്ന് മോചനമില്ലേ...?
യുഎസില്‍ വേറിട്ട വേരിയന്റിലുള്ളതും കൂടുതല്‍ വേഗത്തിലും അപകടം വിതയ്ക്കുന്ന വിധത്തിലുള്ളതുമായ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടാകുമെന്ന സാധ്യത എടുത്ത് കാട്ടി വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് രംഗത്തെത്തി. തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണിവര്‍ ഈ അപകടസാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധി കൂടുതല്‍ വഷളാവുകയും കോവിഡ് കേസുകളും മരണങ്ങളും പെരുകുമെന്നുമുള്ള ആശങ്കയും ശക്തമായി. ഇതിനെ തുടര്‍ന്ന് യുഎസിന് കോവിഡില്‍ നിന്ന് മോചനമില്ലേ...? എന്ന ചോദ്യവും ശക്തമാണ്.

ഇപ്പോള്‍ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണങ്ങളുമുണ്ടായ രാജ്യമെന്ന നിലയില്‍ പിടിച്ച് നില്‍ക്കാന്‍ യുഎസ് പാടുപെടുന്നതിനിടെയാണ് പുതിയ ഭീഷണി ഭീതിയേറ്റിയിരിക്കുന്നത്. ജനുവരി മൂന്നിന് പ്രസ്തുത ഫോഴ്‌സ് യുഎസിലെ സ്‌റ്റേറ്റുകള്‍ക്ക് അയച്ച റിപ്പോര്‍ട്ടുകളിലാണ് ഈ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പേകിയിരിക്കുന്നത്. യുഎസ്എ വേരിയന്റ് കോവിഡ് 19 എന്നാണ് ഇതിനെ വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് സ്പ്രിംഗ് , സമ്മര്‍ സീസണുകളിലുണ്ടായ കോവിഡ് പെരുപ്പത്തേക്കാള്‍ ഇരട്ടിയായാണ് വിന്ററില്‍ കോവിഡ് പെരുകിയതെന്നും ഇതിന് കാരണം യുഎസ്എ വേരിയന്റ് കോവിഡ് 19 ആയിരിക്കാന്‍ സാധ്യതതയേറെയാണെന്നുമാണ ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. യുകെയില്‍ നിന്നുള്ള അപകടകരമായ കോവിഡ് വേരിയന്റ് യുഎസില്‍ കടുത്ത അപകടം വിതച്ച് കൊണ്ട് പടരുന്നതിനിടെയാണ് പുതിയ യുഎസ് വേരിയന്റിന്റെ സാധ്യതയും ഉയര്‍ത്തിക്കാട്ടപ്പെട്ടിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുകെ വേരിയന്റ് നേരത്തെയുള്ള കോവിഡിനേക്കാള്‍ 70 ശതമാനം പകര്‍ച്ചാ സാധ്യതയുള്ളതാണ്. യുഎസ് വേരിയന്റ് എത്രത്തോളം പകര്‍ച്ചാ സാധ്യതയേറിയതെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല.


Other News in this category



4malayalees Recommends