കാനഡയില്‍ പുതിയ വേരിയന്റുകളിലുള്ള കൊറോണ വൈറസുകള്‍ പടരുന്നു; അപകടകരവും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ വേരിയന്റുകളെ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്ന് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍; വിദേശങ്ങളിലേക്ക് യാത്ര പോകരുതെന്ന് കടുത്ത മുന്നറിയിപ്പ്

കാനഡയില്‍ പുതിയ വേരിയന്റുകളിലുള്ള കൊറോണ വൈറസുകള്‍ പടരുന്നു; അപകടകരവും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ  വേരിയന്റുകളെ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്ന് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍; വിദേശങ്ങളിലേക്ക് യാത്ര പോകരുതെന്ന് കടുത്ത മുന്നറിയിപ്പ്
കാനഡയില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന അപകടകരമായതും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ കൊറോണ വൈറസ് വേരിയന്റുകളെ സൂക്ഷ്മമായി നീരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം ഇന്നലെ രംഗത്തെത്തി. കൂടുതല്‍ പകര്‍ച്ചാ ഭീഷണിയുയര്‍ത്തുന്ന കോവിഡ് വേരിയന്റുകളെ പിടിച്ച് കെട്ടാന്‍ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ രാജ്യത്തെ പ്രൊവിന്‍സുകള്‍,ടെറിട്ടെറികള്‍, ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍മാര്‍ എന്നിവയുമായി ചേര്‍ന്ന് കൊണ്ട് കടുത്ത നിരീക്ഷണവും നടപടികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് ടാം ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.

ഇതുവരെ രാജ്യത്തെ പ്രൊവിന്‍സുകളും ടെറിട്ടെറികളും പുതിയ സ്ട്രയിന്‍ വൈറസ് പിടിപെട്ട 14 കേസുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്നും ഇത് യുകെയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സ്‌ട്രെയിനാണെന്നും ടാം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ സൗത്ത് ആഫ്രിക്കയില്‍ നിന്നുമെത്തിയ മറ്റൊരു സ്‌ട്രെയിനിലുളള കൊറോണ വൈറസും കാനഡയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നും ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ മുന്നറിയിപ്പേകുന്നു.

കാനഡയില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള പുതിയ വേരിയന്റിലുള്ള വൈറസ് വെള്ളിയാഴ്ചയായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും ആല്‍ബര്‍ട്ടയിലേക്ക് വന്ന യാത്രക്കാരനിലൂടെയാണ് ഇത് ഇവിടേക്കെത്തിയിരിക്കുന്നത്. യുകെ വേരിയന്റ് വൈറസ് കാനഡയില്‍ ആദ്യം സ്ഥിരീകരിച്ചത് ഡിസംബറിലായിരുന്നു.ഡിസംബര്‍ അവസാനത്തില്‍ യുകെയില്‍ നിന്നും കാനഡയിലേക്കെത്തിയ ആളിലൂടെയാണ് ഇതിവിടെ എത്തിയത്.

ഇയാളുമായി സമ്പര്‍ക്കത്തിലായവരെ ചോദ്യം ചെയ്തിരുന്നുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്. പുതിയ വേരിയന്റിലുള്ള വൈറസുകള്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് അത്യാവശ്യമില്ലാതെ കാനഡക്കാര്‍ യാത്ര ചെയ്യരുതെന്ന കടുത്ത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ടാം ഏവരേയും ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends