എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വയറസ്സ്' റിലീസ് ചെയ്തു .

എല്ലാ കടമ്പകളേയും അതി ജീവിച്ചു  'കൊമ്പന്‍ വയറസ്സ്' റിലീസ് ചെയ്തു .
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന്‍ വയറസ്സ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വയറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വയറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വയറസിന്റെ ചിത്രീകരണം യുക്കെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് . ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന്‍ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയില്‍ , ഡോക്ടര്‍ ഷൈനി സാനു ,സീമാ സൈമണ്‍,മേരി ബ്ലസ്സണ്‍ കോലഞ്ചേരി, സാജന്‍ മാടമന, ജിജു ഫിലിപ്പ് സൈമണ്‍, ഒപ്പം ജിയാ സാറാ സൈമണ്‍, ആന്‍ഡ്രിയ സാജന്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അണിചേരുന്നു ...സംഗീതം ബിനോയ് ചാക്കോയാണ് .

കോവിഡിന് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മക്കളെ സന്ദര്‍ശിക്കാന്‍ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്‌പ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികള്‍ക്കിടയില്‍ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പന്‍ വയറസ്സ് കൈകാര്യം ചെയുന്ന പ്രമേയം.നടന്‍ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പന്‍ വയറസിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിര്‍മ്മാതാവും ,കൂടാതെ യുകെയില്‍ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുക്കെയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു ..അതി ജീവനത്തിനായി പൊരുതുന്ന നമ്മുടെ സമൂഹത്തിനു കൈത്താങ്ങായി നില്‍ക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കൊമ്പന്‍ വയറസിനെ ഞങ്ങള്‍ സമര്‍പ്പിക്കുന്നതായി ബി ക്രീയേറ്റീവിന്റ്‌റെ അമരക്കാരായാ വിജി പൈലി, ജോയ് അഗസ്തി, ദേവലാല്‍ സഹദേവന്‍ ,ഹരീഷ് പാലാ ,കനേഷ്യസ് അത്തിപ്പൊഴിയില്‍ എന്നിവര്‍ അറിയിച്ചു .....





https://www.youtube.com/watch?fbclid=IwAR3yozyHiAwY0yvAzwZj3U31gMYy5mmH1CciYDhA1lGvLFAPhQZLoFh5Ryc&v=weF0_Jy4nNo&feature=youtu.be


Other News in this category



4malayalees Recommends