രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ അധിക ചെലവ് മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.
കോവിഡ് വാക്‌സീന്‍ വിതരണത്തിനടക്കമുളള അധിക ചെലവുകള്‍ നേരിടാനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
ഉയര്‍ന്ന വരുമാന ബ്രാക്കറ്റിനും ചില പരോക്ഷനികുതികള്‍ക്കും കീഴിലുള്ള നികുതിദായകരില്‍ നിന്നുള്ള ഒരു ചെറിയ സെസ്സിനെ പറ്റിയാണ് പ്രാഥമിക ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു.