പോലീസിനെ കണ്ട് പാതിരാത്രിയില്‍ നടുറോഡില്‍ ബൈക്കിനൊപ്പം ഭാര്യയേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

പോലീസിനെ കണ്ട് പാതിരാത്രിയില്‍ നടുറോഡില്‍ ബൈക്കിനൊപ്പം ഭാര്യയേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി
പാതിരാത്രിയില്‍ നടുറോഡില്‍ ബൈക്കിനൊപ്പം ഭാര്യയേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. തെലങ്കാനയിലെ ഷംഷബാദില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രാജു എന്നയാളാണ് ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മദ്യപിച്ച് ബൈക്കില്‍ എത്തിയ രാജു പൊലീസിനെ കണ്ടതോടെ നടുറോഡില്‍ ബൈക്കിനൊപ്പം കൂടെയുണ്ടായിരുന്ന ഭാര്യയെയും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

' ഒരു പാര്‍ട്ടി കഴിഞ്ഞ് ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജു. മദ്യപിച്ചിരുന്നതിനാല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പരിഭ്രാന്തനാകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും വാഹനവും അവിടെത്തന്നെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.' ട്രാഫിക് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് പട്രോളിംഗ് വാഹനത്തില്‍ പൊലീസുകാര്‍ പോയി രാജുവിനെ കണ്ടെത്തി മടക്കി കൊണ്ടു വരികയായിരുന്നു.

Other News in this category4malayalees Recommends