ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന യുഎസുകാര്‍ പെരുകുന്നുവെന്ന് പോള്‍ ഫലങ്ങള്‍; വിവിധ പോളുകളില്‍ 50 ശതമാനം പേരും ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പക്ഷക്കാര്‍; സ്ഥാനമൊഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമിരിക്കേ ട്രംപിന് നാണം കെട്ടിറങ്ങേണ്ടി വരുമോ..?

ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന യുഎസുകാര്‍ പെരുകുന്നുവെന്ന് പോള്‍ ഫലങ്ങള്‍; വിവിധ പോളുകളില്‍ 50 ശതമാനം പേരും ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പക്ഷക്കാര്‍; സ്ഥാനമൊഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമിരിക്കേ ട്രംപിന് നാണം കെട്ടിറങ്ങേണ്ടി വരുമോ..?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തല്‍സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.കാപിറ്റോളില്‍ ബുധനാഴ്ച നടന്ന ഇതുമായി ബന്ധപ്പെട്ട കലാപത്തിന് ശേഷം നടത്തിയ പോളുകളില്‍ ട്രംപിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്ന യുഎസുകാര്‍ പെരുകുകയാണ്. അമേരിക്കയില്‍ നാളിതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ രീതിയിലാണ് ഒരു പ്രസിഡന്റിനെ നീക്കം ചെയ്യണമെന്ന ആവശ്യം നിലവില്‍ ശക്തമാകുന്നത്.

ഞായറാഴ്ച പുറത്ത് വിട്ടിരിക്കുന്ന എബിസി ന്യൂസ്/ഇപ്‌സോസ് പോള്‍ പ്രകാരം ട്രംപിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് 56 ശതമാനം പേരാണ്. എന്നാല്‍ 43 ശതമാനം പേര്‍ ഇതിനെതിരുമാണ്.കാപിറ്റോളിലെ കലാപത്തിന് ശേഷം നടത്തിയ പോളുകളില്‍ മിക്കവയിലെയും ഫലം അവലോകനം ചെയ്താല്‍ 50 ശതമാനം അമേരിക്കക്കാരും ട്രംപിനെ നീക്കം ചെയ്യണമെന്നോ അല്ലെങ്കില്‍ അദ്ദേഹം രാജി വയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപിറ്റോള്‍ കെട്ടിടത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് ഇന്ന് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വന്നിരുന്നു.പുതുതായി യുഎസ് പ്രസിഡന്റ്ായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ ജനുവരി 20ന് അധികാരമേല്‍ക്കാനൊരുങ്ങുകയാണെങ്കിലും ട്രംപിനെ അതിന് മുമ്പ് തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവശ്യമേറി വരുകയാണ്.

Other News in this category



4malayalees Recommends