കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന്‍ പിള്ള അന്തരിച്ചു

കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന്‍ പിള്ള അന്തരിച്ചു
കെന്റില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നിര്യാതനായി. ആദ്യകാല കുടിയേറ്റ മലയാളിയും കെന്റ് മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന മാധവന്‍ പിള്ളയാണ് മരിച്ചത്. 81 വയസായിരുന്നു .

കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യം മൂലം കിടപ്പിലായിരുന്നു. അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം, സിംഗപ്പൂരില്‍ നിന്ന് കുടിയേറിയ മലയാളികളില്‍ ഒരാളാണ്.

1960ലാണ് കെന്റിലെ ചാത്തത്തിലെത്തിയത്. ഈസ്റ്റ്ഹാം, ക്രോയ്‌ഡോണ്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ പുതു തലമുറക്കാര്‍ക്കും സഹായിയായി നിലകൊണ്ടിരുന്നു ഇദ്ദേഹം.

ബ്രിട്ടീഷ് റെയിലില്‍ 30 വര്‍ഷം ജോലി നോക്കി. തിരുവനന്തപുരം എടവ സ്വദേശിയാണ്. ഭാര്യ വിജയമ്മ

രണ്ട് പെണ്‍മക്കളാണ് ഉള്ളത്.

Other News in this category4malayalees Recommends