'സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്ന്'; താരത്തിന്റെ നാണംകെട്ട പ്രവൃത്തിയെ ന്യായീകരിച്ച് ഓസ്‌ട്രേലിയ

'സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്ന്'; താരത്തിന്റെ നാണംകെട്ട പ്രവൃത്തിയെ ന്യായീകരിച്ച് ഓസ്‌ട്രേലിയ
സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ച് സ്റ്റീവ് സ്മിത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഓസീസ് നായകന്‍ ടിം പെയ്ന്‍. സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണിതെന്നാണ് പെയ്‌നിന്റെ വിശദീകരണം.

'സ്റ്റീവ് സ്മിത്തിന് ഒരുപാട് വിചിത്ര ശീലങ്ങളുണ്ട്. ഗാര്‍ഡ് മാര്‍ക്ക് ചെയ്യുകയാണ് അതിലൊന്ന്. പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കുകയല്ല സ്മിത്ത് ചെയ്തത്. അങ്ങനെ സ്മിത്ത് ചെയ്തിരുന്നു എങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാതി പറയാമാരിരുന്നു. ക്രീസിലേക്ക് എത്തി എങ്ങനെ താന്‍ കളിക്കുമെന്ന് കാണിച്ച് നോക്കുന്ന പതിവ് സ്മിത്തിനുണ്ട്. പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കുക എന്നത് സ്മിത്തിന്റെ ചിന്തകളില്‍ പോലും ഉണ്ടായിട്ടുണ്ടാവില്ല.'

'ഇതിനെ കുറിച്ച് സ്മിത്തുമായി ഞാന്‍ സംസാരിച്ചു. കാര്യങ്ങള്‍ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ സ്മിത്ത് നിരാശനാണ്. സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും. ഓരോ കളിയിലും ഓരോ ദിവസത്തിലും അഞ്ചോ ആറോ തവണ സ്മിത്ത് ഇങ്ങനെ ചെയ്യാറുണ്ട്' പെയ്ന്‍ പറഞ്ഞു.

രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യക്കായി പന്ത് ബാറ്റ് ചെയ്യവേയാണ് സ്മിത്തിന്റെ നാണംകെട്ട പ്രവൃത്തി. ഡ്രിങ്ക്‌സ് ബ്രേക്കിനായി പന്ത് മാറിയ സമയത്ത് ക്രീസിലെത്തിയ സ്മിത്ത് തന്റെ കാലു കൊണ്ട് പന്തിന്റെ ഗാര്‍ഡ് മായ്ക്കുകയായിരുന്നു. വെള്ളം കുടിച്ചതിന് ശേഷം ക്രീസിലെത്തിയ പന്ത് തന്റെ ഗാര്‍ഡ് പോയെന്ന് മനസിലാക്കുകയും, പുതിയ ഗാര്‍ഡ് എടുത്ത് കളി തുടരുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സ്മിത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends