മൂന്ന് കാര്‍ഷിക നിയമങ്ങളും താല്ക്കാലികമായി നടപ്പാക്കരുതെന്ന് സുപ്രിം കോടതി ; വിദഗ്ധ സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം ; വിധി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

മൂന്ന് കാര്‍ഷിക നിയമങ്ങളും താല്ക്കാലികമായി നടപ്പാക്കരുതെന്ന് സുപ്രിം കോടതി ; വിദഗ്ധ സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം ; വിധി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
മൂന്ന് കാര്‍ഷിക നിയമങ്ങളും താല്ക്കാലികമായി നടപ്പാക്കരുത് എന്ന് സുപ്രിം കോടതി.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയമങ്ങള്‍ നടപ്പാക്കരുത്, നിയമങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയമിക്കും എന്നാണ് സുപ്രിം കോടതി വിധി.സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും അന്തിമ വിധി എന്ന് കോടതി വ്യക്തമാക്കി. വിദഗ്ദ്ധ സമിതി സര്‍ക്കാരും സമര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാവു എന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ കര്‍ഷകസമരക്കാര്‍ തള്ളിയിട്ടുണ്ട്.

സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാലേ വീടുകളിലേക്ക് മടങ്ങു എന്നാക്കര്‍ഷക സമരക്കാരുടെ നിലപാട്.വിദഗ്ദ സമിതിയെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്നും പതിനഞ്ചാം തീയതിയില്‍ കേന്ദ്ര സര്‍ക്കാറുമായിട്ടുള്ള ചര്‍ച്ചയില്‍ നേരിട്ട്പങ്കെടുക്കും. സമിതിയുമായി സഹകരിക്കില്ല, സമിതിയുടെ മുന്നില്‍ പോയി നില്‍ക്കില്ല എന്നാണ് കര്‍ഷക സമര നേതാക്കള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേ സമയംനിയമത്തെ പറ്റി സൂഷ്മായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ വിദഗ്ദ്ധ സമിതി രൂപികരിച്ചു. വിഗദ്ധ സമിതി എന്ന നിര്‍ദ്ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു

Other News in this category4malayalees Recommends