യുഎസില്‍ കഴിഞ്ഞ ആഴ്ചയിലുടനീളം ദിനം പ്രതി ശരാശരി 3223 കോവിഡ് 19 മരണങ്ങള്‍; കഴിഞ്ഞ വാരത്തില്‍ പ്രതിദിനം ശരാശരി 2,48,650 കോവിഡ് കേസുകള്‍; ക്രിസ്മസിനും പുതുവല്‍സരത്തിനും മതിമറന്നാഘോഷിച്ചതിന്റെയും ഹോളിഡേ യാത്രകളുടെയും തിക്തഫലം

യുഎസില്‍ കഴിഞ്ഞ ആഴ്ചയിലുടനീളം ദിനം പ്രതി ശരാശരി 3223 കോവിഡ് 19 മരണങ്ങള്‍; കഴിഞ്ഞ വാരത്തില്‍ പ്രതിദിനം ശരാശരി 2,48,650 കോവിഡ് കേസുകള്‍; ക്രിസ്മസിനും പുതുവല്‍സരത്തിനും മതിമറന്നാഘോഷിച്ചതിന്റെയും ഹോളിഡേ യാത്രകളുടെയും തിക്തഫലം
യുഎസില്‍ കഴിഞ്ഞ ആഴ്ചയിലുടനീളം ദിനം പ്രതി ശരാശരി 3223 കോവിഡ് 19 മരണങ്ങളുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് പ്രസ്തുത കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം 2001ലെ വേള്‍ഡ് ടവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേരാണ് നിലവില്‍ യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വാരത്തില്‍ യുഎസില്‍ ശരാശരി 2,48,650 കോവിഡ് കേസുകളാണ് പ്രതിദിനം രേഖപ്പെടുത്തിയത്.

യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയെങ്കിലും ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ വാക്‌സിന്റെ രണ്ടാം ഡോസുകള്‍ പെട്ടെന്ന് പുറത്ത് വിടാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുമുണ്ടെന്നാണ് ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഓഫീഷ്യല്‍ സിഎന്‍എന്നിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ രണ്ടാം ഡോസുകള്‍ നല്‍കിത്തുടങ്ങാനുള്ള പദ്ധതി നിയുക്ത പ്രസിഡന്റ് ജോയ് ബൈഡന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

റിസര്‍വ്ഡ് ഡോസുകള്‍ അടുത്ത രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്നാണ് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍ പ്രതീക്ഷിക്കുന്നത്. യുഎസുകാര്‍ ഹോളിഡേ യാത്രകളും കൂടിച്ചേരലുകളും നിയന്ത്രണങ്ങളില്ലാതെ നടത്തിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ഇത്തരത്തില്‍ കോവിഡ് അതിരൂക്ഷമായിരിക്കുന്നതെന്ന മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനം ക്രിസ്മസിന് പുതുവര്‍ഷത്തിനും മതിമറന്ന് ആഘോഷിച്ചതും ഇടപഴകിയതുമാണ് നിലവിലെ പുതിയ കോവിഡ് പെരുപ്പത്തിന് പ്രധാന കാരണമെന്നാരോപിച്ച് ന്യൂ ജഴ്‌സി ഗവര്‍ണറായ ഫില്‍ മര്‍ഫി രംഗത്തെത്തിയിട്ടുണ്ട്. അരിസോണയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. ക്രിസ്മസിനും പുതുവര്‍ഷത്തിനും ആഘോഷങ്ങള്‍ പെരുകിയതാണിതിന് കാരണമെന്നാണ് സ്റ്റേറ്റിലെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യല്‍ എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends