മലയാളി സിനിമയില്‍ കാസ്റ്റിങ് കൗച് ഉണ്ടോ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നല്കി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.
കാസ്റ്റിംഗ് കൗച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല. എന്നാല്‍ സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികള്‍ ഉണ്ട്.
കാര്യം നേടാന്‍ വേണ്ടി പെണ്‍കുട്ടികളോട് വഴങ്ങി കൊടുക്കുവാന്‍ പറയുന്നുണ്ട്. ഞാന്‍ പല മേഖകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സ്വയം സംരക്ഷിയ്ക്കുക. അദ്ദേഹം പറഞ്ഞു.