കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ് ; പരിഹാസവുമായി ശശി തരൂര്‍

കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ് ; പരിഹാസവുമായി ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു.

ഈ കമ്മിറ്റി രൂപീകരിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നിരിക്കണം. കാര്‍ഷിക ബില്ലുകള്‍ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം? അത് അവര്‍ കൈകാര്യം ചെയ്തു,' സമിതി രൂപീകരണത്തെക്കുറിച്ച് തരൂര്‍ പറഞ്ഞു.

മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രതികരണവുിമായി തരൂര്‍ രംഗത്തെത്തിയത്.

സുപ്രീംകോടതി നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു

Other News in this category4malayalees Recommends