കൈക്കുഞ്ഞുമായി ബിസിനസ് സംരഭക കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു ; അവിശ്വസനീയമായി ഈ മരണം

കൈക്കുഞ്ഞുമായി ബിസിനസ് സംരഭക കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു ; അവിശ്വസനീയമായി ഈ മരണം
പ്രമുഖ ബിസിനസ് സംരഭക ലുവോ ലിലി (34) അഞ്ചു മാസമുള്ള പെണ്‍കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ലുവോയേയും കുഞ്ഞിനേയും ബുധനാഴ്ച അപ്പാര്‍ട്ട്‌മെന്റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവത്തെ തുടര്‍ന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. 28ാം വയസ്സില്‍ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ് ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു.സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ലുവോ ലിലോ അടുത്തിടെ സിംഗിള്‍ മദറെന്ന കാര്യം തുറന്നുപറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് വ്യക്തമല്ല. ദൈവത്തിന്റെ ദാനമെന്നു കുറിച്ച് മകള്‍ക്കൊപ്പമുള്ള ചിത്രം ഇവര്‍ പങ്കുവച്ചിരുന്നു. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് സംരഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്.

Other News in this category4malayalees Recommends